അജിങ്ക്യ രഹാനയുടെ പിതാവിന് ജാമ്യം

08:48 AM
16/12/2017

മുംബൈ: കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനയുടെ പിതാവ് മധുകർ ബാബുറാവു രഹാനക്ക് ജാമ്യം. മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ കഗൽ ബസ് സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. മധുകർ റാണയുടെ കാറിടിച്ച് 67 കാരിക്കാണ് പരിക്കേറ്റത്. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ പിന്നീട് മരിച്ചു. സംഭവത്തെ തുടർന്ന് മധുകർ രഹാനെക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ചതിമ് കഗൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

COMMENTS