പഞ്ചാബിന് അഞ്ചാം ജയം
text_fieldsമൊഹാലി: തുടർച്ചയായ രണ്ടു മത്സരങ്ങൾ തോറ്റ കിങ്സ് ഇലവൻ പഞ്ചാബ് വീണ്ടും വിജയവഴിയിൽ. രാജസ്ഥാൻ റോയൽസിനെ 12 റ ൺസിന് തോൽപിച്ചാണ് പഞ്ചാബിെൻറ മുന്നേറ്റം. ഒമ്പതു മത്സരത്തിൽ അഞ്ചാം ജയം നേടിയ പഞ്ചാബിന് ഇതോടെ 10 പോയൻ റായി. ആറാം തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാെൻറ പ്ലേ ഒാഫ് സാധ്യതകൾ ഇൗ തോൽവിയോടെ മങ്ങുകയാണ്. സ്കോർ: കിങ്സ് ഇലവൻ പഞ്ചാബ് 182/6, രാജസ്ഥാൻ റോയൽസ്: 170/7
വമ്പൻ വിജയലക്ഷ്യത്തിലേക്ക് രാഹുൽ തൃപതിയുടെ (50) ബാറ്റിങ് കരുത്തിൽ രാജസ്ഥാൻ െപാരുതിയെങ്കിലും അവസാനം തകർന്നത് തിരിച്ചടിയായി. േജാസ് ബട്ട്ലർ (23), സഞ്ജു സാംസൺ (27), അജിൻക്യ രഹാനെ (26) എന്നിവർക്കും പിടിച്ചുനിൽക്കാനായില്ല. സ്റ്റുവർട്ട് ബിന്നി (11 പന്തിൽ 33) വാലറ്റത്ത് പുറത്താകാതെ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ഒാപണർമാരായ ക്രിസ് ഗെയ്ലും ലോകേഷ് രാഹുലും സംയമനത്തോടെ ബാറ്റുവീശി. ലോകേഷ് രാഹുൽ കൂടുതൽ ശ്രദ്ധിച്ചപ്പോൾ, മറുവശത്ത് ഗെയ്ൽ പതുക്കെ വേഗം കൂട്ടി.
മൂന്ന് സിക്സും രണ്ടു ഫോറുമായി ക്രിസ് ഗെയ്ൽ (30) ടോപ് ഗിയറിലേക്ക് മാറുന്നതിനിടയിൽ പിഴവുപറ്റി. ജൊഫ്ര ആർച്ചറിെൻറ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന് ക്യാച്ച് നൽകി വിൻഡീസ് താരം മടങ്ങി. അപ്പോഴും രാഹുലിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല. 18 പന്തിൽ എട്ടു റൺസുമായി രാഹുൽ നിലയുറപ്പിച്ചു. ഗെയ്ലിന് പിന്നാലെ ക്രീസിലെത്തിയ മായങ്ക് അഗർവാൾ (12 പന്തിൽ 26) പക്ഷേ, അടിച്ചുകളിച്ചു. ചുരുങ്ങിയ പന്തിൽ മികച്ച സ്കോറുമായാണ് താരം മടങ്ങിയത്. പിന്നീടായിരുന്നു രാഹുലിെൻറ മുന്നേറ്റം 47 പന്തിൽ 52 റൺസുമായി രാഹുൽ ടീമിെൻറ ടോപ് സ്കോററായി. ജയദേവ് ഉനദ്കട്ടാണ് രാഹുലിനെ പുറത്താക്കിയത്. പിന്നാലെ ഡേവിഡ് മില്ലറും (40) നികോളസ് പുറാനും (5) മന്ദീപ് സിങ്ങും (0) പുറത്തായി. ആർ. അശ്വിനും (17) മുജീബുറഹ്മാനും (0) പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
