ഫാ​ബി​ദ്​ തി​ള​ങ്ങി; ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ പു​തു​ച്ചേ​രി​ക്ക് ക​ന്നി വി​ജ​യം

22:12 PM
02/12/2018
മാ​ഹി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ പു​തു​ച്ചേ​രി​ക്ക് ക​ന്നി വി​ജ​യം. മാ​ഹി സ്വ​ദേ​ശി​യാ​യ ഫാ​ബി​ദ് ഫാ​റൂ​ഖി​​െൻറ ഒാ​ൾ​റൗ​ണ്ട്​ മി​ക​വി​ൽ മി​സോ​റ​മി​നെ​തി​രെ ഇ​ന്നി​ങ്​​സി​നും 238 റ​ൺ​സി​നു​മാ​യി​രു​ന്നു ജ​യം. സെ​ഞ്ച്വ​റി​യും (103 റ​ൺ​സ്) ര​ണ്ട്​ ഇ​ന്നി​ങ്​​സി​ലു​മാ​യി ആ​റ്​ വി​ക്ക​റ്റും വീ​ഴ്​​ത്തി​യാ​ണ്​ ഫാ​ബി​ദ്​ പു​തു​ച്ചേ​രി​യു​ടെ വി​ജ​യ​നാ​യ​ക​നാ​യി മാ​റി​യ​ത്.

2014ൽ ​കേ​ര​ള​ത്തി​നു​വേ​ണ്ടി ക​ളി​ച്ചു തു​ട​ങ്ങി​യ ഫാ​ബി​ദ് ആ​റ് ഫ​സ്​​റ്റ്​ ക്ലാ​സ് മാ​ച്ചു​ക​ളും 11 ലി​സ്​​റ്റ്​ എ ​മാ​ച്ചു​ക​ളും ക​ളി​ച്ചി​ട്ടു​ണ്ട്. ഓ​ൾ​റൗ​ണ്ട​റാ​യ ഫാ​ബി​ദ് കേ​ര​ള അ​ണ്ട​ർ 23 ടീ​മി​​െൻറ മു​ൻ നാ​യ​ക​നു​മാ​യി​രു​ന്നു. പു​തു​ച്ചേ​രി ടീ​മി​​െൻറ വൈ​സ് ക്യാ​പ്റ്റ​ൻ കൂ​ടി​യാ​ണ് ഫാ​ബി​ദ്. ഫാ​ബി​ദി​നോ​ടൊ​പ്പം മാ​ഹി സ്വ​ദേ​ശി സ​ജു​വി​​െൻറ അ​ര​ങ്ങേ​റ്റ മ​ത്സ​രം കൂ​ടി​യാ​യി​രു​ന്നു.
Loading...
COMMENTS