Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാക് താരങ്ങൾക്ക് സമ്മാനപ്പെരുമഴ
text_fieldsbookmark_border
കറാച്ചി: ചാമ്പ്യൻസ് ട്രോഫി കിരീടം ചരിത്രത്തിലാദ്യമായി നേടിയ പാക് താരങ്ങൾക്ക് കാഷ് അവാഡുകളുടെ െപരുമഴ. ഒരു കോടി രൂപയാണ് ഒാരോ താരങ്ങൾക്ക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രഖ്യാപിച്ചത്. പാക് ക്രിക്കറ്റ് ബോഡിൽ നിന്നുള്ള പ്രതിഫല തുകക്ക് പുറമെയാണിത്. ടീം അംഗങ്ങൾക്ക് പ്രത്യേക വിരുന്നും പാക് പ്രധാനമന്ത്രി ഒരുക്കിയിട്ടുണ്ട്. മൂന്ന്കോടി രൂപയാണ് പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) താരങ്ങൾക്ക് നൽകാൻ തീരുമാനിച്ച പ്രതിഫലം. ഇതിനു പുറമെ ബോണസും നൽകും. െഎ.സി.സിയിൽ നിന്ന് 20 കോടി രൂപയാണ് പാക് ടീമിന് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്.
Next Story
