ഒരു അഡാർ ലവ് എന്ന സിനിമയിലെ ടീസറിലൂടെ ഒറ്റ ദിവസം കൊണ്ട് ഇൻറർനെറ്റ് ലോകത്ത് താരമായ തൃശൂർ സ്വദേശി പ്രിയാ വാര്യർ തൻറെ ഇഷ്ട് ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ് ഇഷ്ടതാരമെന്ന് പ്രിയ ഇന്ത്യാ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഒറ്റ ദിവസം കൊണ്ട് താരപരിവേശത്തിലെത്തിയ ഈ മലയാളിപ്പെൺകുട്ടി തന്നെയാണ് ഇപ്പോഴും ഇൻറർനെറ്റിലെ താരം. യൂ ട്യൂബിലെ ടോപ് ട്രെൻഡിങ് വിഡിയോകളെല്ലാം പ്രിയയുമായി ബന്ധപ്പെട്ടതാണ്. ട്വിറ്ററിലാകട്ടെ മലയാളികളെക്കാൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രിയയെ കുറിച്ച് സംസാരിക്കുന്നത്.
ദേശീയമാധ്യമങ്ങൾ വളരെ പ്രധാന്യപൂർവമാണ് പ്രിയയുമായി ബന്ധപ്പെട്ട വാർത്തൾ നൽകുന്നത്. മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരായ ഇതര സംസ്ഥാനങ്ങളിലെ ക്രിമിനൽ നടപടി തടയണമെന്നാവശ്യപ്പെട്ട് പ്രിയ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.