Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപൊ​ള്ളാ​ർ​ഡി​ന്​

പൊ​ള്ളാ​ർ​ഡി​ന്​ പി​ഴ

text_fields
bookmark_border
പൊ​ള്ളാ​ർ​ഡി​ന്​ പി​ഴ
cancel
ഹൈ​ദ​രാ​ബാ​ദ്​: ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​മ്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന്​ മു ം​ബൈ ഇ​ന്ത്യ​ൻ​സ്​ താ​രം കീ​റ​ൺ പൊ​ള്ളാ​ർ​ഡി​ന്​ പി​ഴ. മാ​ച്ച്​ ഫീ​യു​ടെ 25 ശ​ത​മാ​ന​മാ​ണ്​ താ​രം പി​ഴ​യൊ​ട ു​ക്കേ​ണ്ട​ത്. അ​വ​സാ​ന ഒാ​വ​റി​ലാ​യി​രു​ന്നു നാ​ട​കീ​യ രം​ഗ​ങ്ങ​ൾ.

ഡ്വെ​യ്​​ൻ ബ്ര​ാ​വോ എ​റി​ഞ്ഞ അ​വ​സാ​ന ഒാ​വ​റി​ലെ ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും​ പ​ന്തു​ക​ൾ വൈ​ഡാ​യെ​ങ്കി​ലും, പൊ​ള്ളാ​ർ​ഡി​​​െൻറ കാ​ൽ​ ഒാ​ഫ്​​സ്​​റ്റം​പ്​​ ക​ട​ന്ന​തി​നാ​ൽ അ​മ്പ​യ​ർ നി​തി​ൻ മേ​നോ​ൻ വൈ​ഡ്​ ന​ൽ​കി​യി​ല്ല. ഇ​തോ​ടെ ക്ഷു​ഭി​ത​നാ​യ വി​ൻ​ഡീ​സ്​ താ​രം ബാ​റ്റ്​ മു​ക​ളി​ലേ​ക്കെ​റി​യു​ക​യും അ​ടു​ത്ത പ​ന്ത്​ നേ​രി​ടാ​തെ മാ​റി​നി​ൽ​ക്കു​ക​യും ചെ​യ്​​തു. അ​മ്പ​യ​ർ​മാ​ർ സം​സാ​രി​ച്ച​ശേ​ഷ​മാ​ണ്​ ക​ളി തു​ട​ർ​ന്ന​ത്.

എന്തുകൊണ്ട് വൈഡായില്ല?
പ​ന്ത്​ ​ട്രാം​ലൈ​ൻ (വൈ​ഡ്​ ബാ​ൾ മാ​ർ​ക്ക്​) ക​ട​ന്നാ​ൽ വൈ​ഡാ​യി മാ​റും. എ​ന്നാ​ൽ, ബ്രാ​വോ​യു​ടെ പ​ന്ത്​ വ​ര​ക​ട​ന്നി​ട്ടും അ​മ്പ​യ​ർ വൈ​ഡ്​ കൊ​ടു​ത്തി​ല്ലെ​ന്ന​താ​ണ്​ വി​വാ​ദം. തീ​രു​മാ​ന​ത്തി​ൽ അ​മ്പ​യ​റു​ടെ വി​വേ​ച​നാ​ധി​കാ​രം​കൂ​ടി​യു​ണ്ട്.​അ​തേ​സ​മ​യം, പ​ന്തെ​റി​യും​മു​േ​മ്പ ബാ​റ്റ്​​സ്​​മാ​​​െൻറ കാ​ലു​ക​ൾ ഒാ​ഫ്​​സ്​​റ്റം​പും ക​ട​ന്ന്​ വ​ശ​ങ്ങ​ളി​ലേ​ക്ക്​ മാ​റി​യാ​ൽ ട്രാം​ലൈ​ൻ അ​തി​ന​നു​സ​രി​ച്ച്​ അ​ക​ലും. ഞാ​യ​റാ​ഴ്​​ച ബ്രാ​വോ പ​ന്ത്​ എ​റി​യും​മു​േ​മ്പ പൊ​ള്ളാ​ർ​ഡി​​​െൻറ കാ​ലു​ക​ൾ ഒാ​ഫ്​​സ്​​റ്റം​പ്​​ ക​ട​ന്നി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ്​​ ​ലൈ​ൻ ക​ട​ന്നി​ട്ടും അ​മ്പ​യ​ർ നി​തി​ൻ മേ​നോ​ൻ വൈ​ഡ്​ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്. അ​തേ​സ​മ​യം, ബൗ​ള​ർ പ​ന്ത്​ കൈ​വി​ട്ടാ​ൽ ബാ​റ്റ്​​സ്​​മാ​ന്​ നീ​ങ്ങി അ​ടി​ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pollard
News Summary - Pollard
Next Story