Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരാട്​ കോഹ്​ലി...

വിരാട്​ കോഹ്​ലി പി.എൻ.ബിയുടെ ബ്രാൻഡ്​ അംബാസിഡർ സ്ഥാനം ഒഴിയുന്നു

text_fields
bookmark_border
വിരാട്​ കോഹ്​ലി പി.എൻ.ബിയുടെ ബ്രാൻഡ്​ അംബാസിഡർ സ്ഥാനം ഒഴിയുന്നു
cancel
ന്യൂഡൽഹി: പി.എൻ.ബി ബാങ്കിനെ സംബന്ധിച്ച വിവാദങ്ങൾ ശക്​തമാകുന്നതിനിടെ ക്രിക്കറ്റ്​ താരം വിരാട്​ കോഹ്​ലി ബാങ്കി​​​​െൻറ ബ്രാൻഡ്​ അംബാസിഡർ സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്​. ചില ദേശീയ മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. അതേ സമയം, കോഹ്​ലി ബ്രാൻഡ്​ അംബാസിഡർ സ്ഥാനം ഒഴിയുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന്​ പി.എൻ.ബി ​ അറിയിച്ചു.

വിരാട്​ കോഹ്​ലി പി.എൻ.ബി ബ്രാൻഡ്​ അംബാസിഡർ സ്ഥാനം ഒഴിയുന്നുവെന്ന്​ ചില ​മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇത്തരം വാർത്തകൾ പൂർണമായും തെറ്റാണ്​. ബാങ്കിൽ നിന്ന്​ പണം പിൻവലിക്കുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തിയതായും പ്രചാരണങ്ങളും നടക്കുന്നുണ്ട്​. ഇത്തരം പ്രചാരണങ്ങൾക്കും അടിസ്ഥാനമില്ലെന്ന്​ പി.എൻ.ബി ശനിയാഴ്​ച പുറത്തിറക്കിയ പരസ്യത്തിൽ വ്യക്​തമാക്കുന്നു.

പി.എൻ.ബി ബാങ്കിൽ പ്രതിദിനം പിൻവലിക്കാവുന്ന പണത്തി​​​​െൻറ പരിധി 3,000 രൂപയാക്കി നിജപ്പെടുത്തിയെന്നായിരുന്നു വാർത്തകൾ. ഇന്ത്യൻ വ​ജ്ര വ്യവസായി നീരവ്​ മോദി പി.എൻ.ബി ബാങ്കി​​​​െൻറ ജാമ്യം ഉപയോഗിച്ച്​ 11,300 കോടി രൂപ തട്ടി​യെടുത്തുവെന്ന വാർത്ത പുറത്ത്​ വന്നതോടെയാണ്​ ബാങ്ക്​ സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിട്ടത്​.
Show Full Article
TAGS:PNB virat kohli Brand ambasidor india news malayalam news 
News Summary - PNB Denies Rumours of Cash Withdrawal Limit, Virat Kohli Stepping Down as Brand Ambassador-India news
Next Story