സ​ർ​വം പു​ക; ശ്വാ​സം​മു​ട്ടി  ല​ങ്ക​ൻ താ​ര​ങ്ങ​ൾ

22:44 PM
03/12/2017
പു​ക​മ​ഞ്ഞി​നെ തു​ട​ർ​ന്ന്​ മാ​സ്​​ക്​ അ​ണി​ഞ്ഞ്​ ​​ഫീ​ൽ​ഡി​ങ്ങി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: കോ​ഹ്​​ലി​യു​ടെ റ​ൺ​മ​ഴ​ക്കി​ട​യി​ൽ അ​ന്ത​രീ​ക്ഷം കൂ​ടി ച​തി​ച്ച​തോ​ടെ ശ്വാ​സം മു​ട്ടി ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ൾ. ടെ​സ്​​റ്റി​​െൻറ ര​ണ്ടാം ദി​നം ഡ​ൽ​ഹി​യി​ലെ പു​ക​മ​ഞ്ഞ്​ അ​സ​ഹ​നീ​യ​മാ​യ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ ഫീ​ൽ​ഡി​ങ്ങി​നെ​ത്തി​യ​ത്​ മാ​സ്​​ക്​ അ​ണി​ഞ്ഞ്. ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള സെ​ഷ​നി​ലാ​യി​രു​ന്നു മു​ഖാ​വ​ര​ണ​വും ക​ളി മു​ട​ക്ക​വും ഡി​ക്ല​റേ​ഷ​നു​മാ​യി നീ​ണ്ട നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. ​വി​രാ​ട്​ കോ​ഹ്​​ലി ഇ​ര​ട്ട സെ​ഞ്ച്വ​റി​യും ക​ട​ന്ന്​ കു​തി​ക്കു​ന്ന​തി​നി​ടെ ശ്രീ​ല​ങ്ക​ൻ ടീ​മി​ലെ അ​ഞ്ചു​പേ​ർ മു​ഖാ​വ​ര​ണ​മ​ണി​ഞ്ഞ്​ മൈ​താ​ന​ത്തെ​ത്തി​യ​ത് ക​ണ്ട്​ കാ​ണി​ക​ൾ അ​മ്പ​ര​ന്നു. ക​ളി പു​രോ​ഗ​മി​ക്ക​വെ, 12.30ഒാ​ടെ പേ​സ്​ ബൗ​ള​ർ ലാ​ഹി​രു ഗാ​മേ​ജ്​ ശാ​രീ​രി​കാ​സ്വാ​സ്​​ഥ്യ​ത്തെ തു​ട​ർ​ന്ന്​ മൈ​താ​നം വി​ട്ടു. 17 മി​നി​റ്റോ​ള​മാ​ണ്​ ക​ളി മു​ട​ങ്ങി​യ​ത്. കൂ​ടു​ത​ൽ പേ​ർ മാ​സ്​​ക്​ അ​ണി​ഞ്ഞ്​ ക​ളി തു​ട​ർ​ന്നെ​ങ്കി​ലും ഒ​രു​മ​ണി​ക്കൂ​റി​ന​കം അ​ടു​ത്ത പേ​സ്​ ബൗ​ള​റും ശ്വാ​സം മു​ട്ടി മൈ​താ​നം വി​ട്ടു. 

റി​സ​ർ​വ്​ ബെ​ഞ്ചി​ലു​ള്ള ല​ങ്ക​ൻ താ​ര​ങ്ങ​ളാ​രും ത​ന്നെ പ​ക​രം ഫീ​ൽ​ഡി​ങ്ങി​നി​റ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ, ട്രെ​യി​ന​ർ നി​ക്​ ലീ​ക്ക്​ ഗ്രൗ​ണ്ടി​ലി​റ​ങ്ങേ​ണ്ടി​വ​ന്നു. 11 തി​ക​​ക്കാ​നാ​യി ഫീ​ൽ​ഡി​ങ്​ കോ​ച്ച്​ മ​നോ​ജ്​ അ​ബി​വി​ക്ര​മ കൂ​ടി മൈ​താ​ന​ത്തി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ്​ ഇ​ന്ത്യ ഇ​ന്നി​ങ്​​സ്​ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ നി​ല​പാ​ടി​ൽ ക്ഷു​ഭി​ത​നാ​യ കോ​ഹ്​​ലി താ​ൻ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ഇ​ന്നി​ങ്​​സ്​ ഡി​ക്ല​യ​ർ ചെ​യ്​​ത്​ എ​തി​രാ​ളി​യെ ബാ​റ്റി​ങ്ങി​ന്​ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.എ​ന്നാ​ൽ, അ​തു​വ​രെ മാ​സ്​​ക്​ അ​ണി​ഞ്ഞു​നി​ന്ന ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ൾ ബാ​റ്റി​ങ്ങി​നെ​ത്തു​േ​മ്പാ​ൾ ഒ​രു ക​രു​ത​ലു​ക​ളു​മി​ല്ലാ​യി​രു​ന്നു. ബാ​റ്റു​മാ​യി ല​ങ്ക​ൻ ഒാ​പ​ണ​ർ​മാ​ർ ക്രീ​സി​ലെ​ത്തു​േ​മ്പാ​ൾ ഗാ​ല​റി​യി​ൽ കാ​ണി​ക​ൾ ​കൂ​വ​ലോ​ടെ​യാ​ണ്​ വ​ര​വേ​റ്റ​ത്. ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​രു ടീം ​മാ​സ്​​ക്​ അ​ണി​ഞ്ഞ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 
COMMENTS