Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ട്രേലിയൻ ബൗളർ...

ആസ്​ട്രേലിയൻ ബൗളർ പീറ്റർ സിഡിൽ വിരമിച്ചു

text_fields
bookmark_border
ആസ്​ട്രേലിയൻ ബൗളർ പീറ്റർ സിഡിൽ വിരമിച്ചു
cancel

മെൽബൺ: ആസ്​ട്രേലിയയുടെ വെറ്ററൻ പേസ്​ ബൗളർ പീറ്റർ സിഡിൽ അന്താരാഷ്​ട്ര ക്രിക്കറ്റിൽനിന്ന്​ വിരമിച്ചു. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്​റ്റിന്​ ശേഷമാണ്​ ​ആസ്​ട്രേലിയൻ സ്​ക്വാഡിലുള്ള സിഡിൽ വിരമിക്കൽ പ്രഖ്യാപിച്ചത്​.

കഴിഞ്ഞ സെപ്​തംബറിൽ നടന്ന ആഷസ്​ പരമ്പരക്കു ശേഷം, ബോക്​സിങ്​ ഡേ ടെസ്​റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ​െപ്ലയിങ്​ ഇലവനിൽ ഇടം നേടിയില്ല. കളികഴിഞ്ഞതിനു പിന്നാലെ കോച്ച്​ ജസ്​റ്റിൻ ലാംങറിനൊപ്പം മാധ്യമങ്ങൾക്ക്​ മുന്നിലെത്തിയാണ്​ വിരമിക്കൽ പ്രഖ്യാപനം. ആഷസിൽ ഹാട്രിക്​ നേടിയ ബൗളർ എന്ന പ്രത്യേകതയുമുണ്ട്​. 2010ൽ ബ്രിസ്​ബേനിൽ നടന്ന ടെസ്​റ്റിൽ ത​​െൻറ 26ാം പിറന്നാൾ ദിനത്തിലായിരുന്നു ഹാട്രിക്​ ന​ട്ടേം.

67 ടെസ്​റ്റിൽനിന്ന്​ 221 വിക്കറ്റുകൾ വീഴ്​ത്തി. ഇൗ വർഷം ഇംഗ്ലണ്ടിൽ നടന്ന ആഷസ്​ പരമ്പര ആസ്​ട്രേലിയക്ക്​ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. 20 ഏകദിനങ്ങളിലും രണ്ട്​ ട്വൻറി20യിലും മഞ്ഞ ജഴ്​സിയണിഞ്ഞ സിഡിൽ ആഭ്യന്തര ടൂർണമ​െൻറുകളിൽ തുടർന്നും പന്തെറിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International CricketPeter Siddle
News Summary - Peter Siddle retires from international cricket
Next Story