കേസ് തോറ്റു; പാകിസ്താന് നഷ്ടം 11 കോടി
text_fieldsദുബൈ: ബി.സി.സി.െഎക്കെതിരായ കേസ് തോറ്റ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് നഷ്ടം 11 കോ ടി രൂപ. 2015-2023 കാലങ്ങളിലെ പരമ്പരകളിൽനിന്ന് ഇന്ത്യ പിന്മാറിയതിന് 500 കോടി രൂപ നഷ്ടപ രിഹാരം ആവശ്യപ്പെട്ട് െഎ.സി.സിക്ക് നൽകിയ പരാതിയാണ് പാക് ക്രിക്കറ്റിനെ നാണംകെടുത്തിയത്.
ഇന്ത്യയുടെ വാദംകൂടി കേട്ട െഎ.സി.സി പാക് ഹരജി തള്ളി. മറുപടിയായി കേസ് നടത്തിപ്പിനുള്ള ചെലവ് പാകിസ്താനിൽനിന്ന് ഇൗടാക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.െഎ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ തർക്കപരിഹാര സമിതിയെ സമീപിച്ചു. ഇൗ ഉത്തരവ് പ്രകാരമാണ് ഇന്ത്യക്ക് 16 ലക്ഷം ഡോളർ (ഏകദേശം 11 കോടി രൂപ) നഷ്ടപരിഹാരമായി നൽകണമെന്ന് വിധിയുണ്ടായത്.
ഇൗ 11 കോടി ഇന്ത്യക്ക് നൽകിയതായി പി.സി.ബി ചെയർമാൻ ഇഹ്സാൻ മാനി അറിയിച്ചു. നഷ്ടപരിഹാരവും കേസ് നടത്തിപ്പിനുള്ള ചെലവും ഉൾപ്പെടെ 15 കോടി പി.സി.ബിക്ക് നഷ്ടമായതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
