Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എസ്.ജിക്ക് നാലു ഗോൾ ജയം
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് ലീഗിൽ ഗുൻഗാമ്പിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുക്കി പി.എസ്.ജി ചാമ്പ്യൻപട്ടത്തിനുള്ള േപാരാട്ടം കനപ്പിച്ചു. എഡിസൻ കവാനി രണ്ടു ഗോളും (60, 70) അർജൻറീനൻ താരം എയ്ഞ്ചൽ ഡി മരിയ (56), ബ്ലാസി മാറ്റ്യൂഡി (90) എന്നിവർ ഒാരോ ഗോളും കണ്ടെത്തിയ മത്സരത്തിൽ പി.എസ്.ജിയുടെ വിജയം ആധികാരികമായിരുന്നു. ജയത്തോടെ നിലവിൽ ഒന്നാം സ്ഥാനക്കാരായ മൊണാകോയുമായുള്ള പോയൻറ് വ്യത്യാസം പി.എസ്.ജി മൂന്നാക്കി കുറച്ചു. 31 കളിയിൽ മൊണാകോക്ക് 74ഉം നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്ക് 71ഉം പോയൻറാണ്. പി.എസ്.ജിയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. സീസണിൽ കവാനിയുടെ ഗോൾ നേട്ടം 29 ആയി.
Next Story
