പന്തിന് 32 പന്തിൽ സെഞ്ച്വറി
text_fieldsന്യൂഡൽഹി: ട്വൻറി20 ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറി സ്വന്തം പേരിലാക്കി ഋഷഭ് പന്ത്. മുഷ്താഖ് അലി ക്രിക്കറ്റിൽ ഹിമാചലിനെതിരായ മത്സരത്തിലായിരുന്നു ഡൽഹി ഒാപണർ 32 പന്തിൽ ശതകനേട്ടം സ്വന്തമാക്കിയത്. 30 പന്തിൽ സെഞ്ച്വറി തികച്ച വിൻഡീസ് താരം ക്രിസ് ഗെയ്ലിെൻറ റെക്കോഡിനു തൊട്ടു പിന്നിൽ പന്തുമെത്തി. െഎ.പി.എൽ മത്സരത്തിനിടെയായിരുന്നു ഗെയ്ലിെൻറ സെഞ്ച്വറി പ്രകടനം.
12 സിക്സും എട്ടു ഫോറുകളും അതിർത്തി കടത്തിയ പന്ത് 116 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഡൽഹി പത്തു വിക്കറ്റിനാണ് ഹിമാചലിനെ വീഴ്ത്തിയത്. ഗൗതം ഗംഭീർ (30) പന്തിന് പിന്തുണ നൽകി. നോർത്ത് സോണിൽ 12 പോയൻറുമായി ഡൽഹിയാണ് ഒന്നാമത്.
