പന്തും മൈക്രോഫോണും വീണ്ടും;വ്യാജമെന്ന് ബി.സി.സി.െഎ
text_fieldsന്യൂഡൽഹി: ഋഷഭ് പന്തും സ്റ്റംപ് മൈക്രോഫോണും ഇക്കുറിയും വിവാദമായി. പക്ഷേ, ഇത് കൃത്ര ിമമെന്നുമാത്രം. ഐ.പി.എല്ലിൽ ഡൽഹി-കൊൽക്കത്ത മത്സരത്തിനിടയിലെ ദൃശ്യവും എഡിറ്റ് ച െയ്തു ചേർത്ത ഋഷഭ് പന്തിൻെറ ശബ്ദവുമായാണ് സ്റ്റംപ് ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടിയത്.
കൊൽക്കത്തയുടെ റോബിൻ ഉത്തപ്പ ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് കീപ്പർ പന്തിൻെറ ഡയലോഗുകളാണ് ദൃശ്യത്തിൽ. ‘അടുത്തത് ബൗണ്ടറിയാണ്, ഓഫ്സൈഡിൽ ഫീൽഡ് നോക്കണം’ എന്നിങ്ങനെയാണ് വാക്കുകൾ. അതേപോലെ ബൗണ്ടറിയുമായി.
ഇത് ഒത്തുകളിയെന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ, ദൃശ്യം പരിശോധിച്ച ബി.സി.സി.െഎ വിഡിയോ കൃത്രിമമാണെന്ന് വ്യക്തമാക്കി. ഐ.പി.എല്ലിലെ ദൃശ്യവും മറ്റേതോ ശബ്ദവും കൂട്ടിച്ചേർത്തുവെന്നാണ് ബോർഡ് കണ്ടെത്തൽ. വ്യാജ വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ബി.സി.സി.െഎ.
