Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഫോട്ടോഫിനിഷിൽ...

ഫോട്ടോഫിനിഷിൽ പാകിസ്താന് ജയം

text_fields
bookmark_border
pak-vs-afghan
cancel

ലീഡ്​സ്​: ജയത്തി​​െൻറ വക്കിൽ കളിമറക്കുന്ന പതിവ്​ തെറ്റിക്കാതെ അഫ്​ഗാനിസ്​താൻ. അതേസമയം, ലോകകപ്പിലെ നിർണായക മത്സരത്തിൽ മൂന്നു വിക്കറ്റി​​െൻറ ജയവുമായി പാകിസ്​താൻ സെമി ഫൈനൽ സാധ്യത സജീവമാക്കി. ആദ്യം ബാറ്റുചെയ്​ത അഫ്​ഗാൻ ഒമ്പത്​ വിക്കറ്റ്​ നഷ്​ടത്തിൽ 227 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്​താൻ ഏഴു വിക്കറ്റിൽ ലക്ഷ്യ ം കണ്ടു. ഒമ്പത്​ പോയൻറുമായി അവർ നാലാം സ്​ഥാനത്തേക്ക്​ കയറി. ജൂലൈ​ അഞ്ചിന്​ ബംഗ്ലാദേശിനെതിരാണ്​ പാകിസ്​താ​​െ ൻറ അവസാന മത്സരം.

നാലു വിക്കറ്റ്​ വീഴ്​ത്തിയ ഷഹീൻ ഷാ അഫ്​രീദിയുടെ ബൗളിങ്ങിന്​ മുന്നിൽ തകർന്നടിഞ്ഞ അഫ്​ഗാൻ 42 റൺസ്​ വീതമെടുത്ത അസ്​ഗർ അഫ്​ഗാ​​െൻറയും നജിബുല്ല സദ്​റാ​​െൻറയും മികവിലാണ്​ പൊരുതാവുന്ന സ്​കോറിലെത്തിയത്​. റഹ്​മത്​ ഷാ (35), ഗുൽബദിൻ നായിബ്​ (15), ഇക്​റം അലിഖിൽ (24), സമിഉല്ല ഷിൻവാരി (19 നോട്ടൗട്ട്​) എന്നിവരും പൊരുതി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്​താന്​ തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഫഖർ സമാൻ (0) മുജീബുർറഹ്​മാ​​െൻറ ആദ്യ ഒാവറിൽ പുറത്ത്​. ഇമാമുൽ ഹഖും (36), ബാബർ അസമും (45) പൊരു​തിയെങ്കിലും രണ്ടാം ​സ്​പെല്ലിൽ മുഹമ്മദ്​ നബി അപകടം വിതച്ചു. കളി അഫ്​ഗാ​​െൻറ കൈകളിലേക്ക്​. റാഷിദും മുജീബും ഒാരോ വിക്കറ്റ്​ കൂടി വീഴ്​ത്തിയതോടെ പാക്​ മധ്യനിര തകർന്നു (6/156). പാക്​ ബാറ്റിങ്ങിൽ വാലറ്റം മാത്രം ബാക്കിയായതോടെ അഫ്​ഗൻ വിജയം മണത്തു. പക്ഷേ, ഇമാദ്​ വാസിം (54 പന്തിൽ 49നോട്ടൗട്ട്​) അന്നംമുടക്കി.

പിടിച്ചുനിന്ന്​ കളിച്ച താരം പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. മറുപക്ഷത്ത്​ ശദാബ്​ ഖാൻ (11) സ്​ട്രൈക്ക്​ നൽകി. അഫ്​ഗാൻ ക്യാപ്​റ്റൻ ഗുൽബദി​ൻ എറിഞ്ഞ 46ാം ഒാവറിൽ 18 റൺസ്​ അടിച്ചെടുത്ത്​ പാകിസ്​താൻ കളി തട്ടിയെടുത്തു. പിന്നെ ഒരു വിക്കറ്റ്​ വീണെങ്കിലും രണ്ട്​ പന്തും മൂന്ന്​ വിക്കറ്റും ബാക്കിനിൽക്കെ പാകിസ്​താൻ നിർണായക വിജയം നുകർന്നു. ഇമാദ്​ വസിമാണ്​ മാൻ ഒാഫ്​ ദി മാച്ച്​.

​വിജയവക്കിൽ നിന്നും അഫ്​ഗാൻ മൂന്നാം തവണയാണ്​ കളി കൈവിടുന്നത്​. നേരത്തെ ശ്രീലങ്ക, ഇന്ത്യ എന്നിവർക്കെതിരെയും ജയ പ്രതീക്ഷയിൽ നിന്നായിരുന്നു തോൽവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - pakistan won by three wicket -sports news
Next Story