കറാച്ചി: വെസ്റ്റിൻഡീസിനെതിരായ ട്വൻറി20 പരമ്പര പാകിസ്താൻ തൂത്തുവാരി. ആദ്യ രണ്ടിലും ജയിച്ച് പരമ്പര ഉറപ്പാക്കിയ പാകിസ്താൻ അവസാന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് വിൻഡീസിനെ തോൽപിച്ചത്. വെസ്റ്റിൻഡീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം മൂന്ന് ഒാവർ ബാക്കിനിൽക്കെ പാകിസ്താൻ മറികടന്നു.
ബാബർ അഅ്സം (40 പന്തിൽ 51), ഫക്ഹർ സമാൻ (17 പന്തിൽ 40), ഹുസൈൻ അലി (28 പന്തിൽ 31*), ആസിഫ് അലി (16 പന്തിൽ 25*) എന്നിവരാണ് വിജയശിൽപികൾ.