ഇസ്ലാമാബാദ്: പാകിസ്താെൻറ ഹോം മത്സരങ്ങൾ ഇനി വിദേശ മൈതാനങ്ങളിൽ കളിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ്. പാകിസ്താനിൽ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മറ്റു രാജ്യങ്ങളാണ്.
ഒരു പതിറ്റാണ്ടിലേറെയായി രാജ്യം അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങൾക്ക് വേദിയാകുന്നില്ല. ദുബൈ ഉൾപ്പെടെ മൈതാനങ്ങളിലാണ് പാകിസ്താെൻറ ഹോം മത്സരങ്ങൾ നടക്കുന്നത്.
നീണ്ട വനവാസത്തിനുശേഷം ആദ്യമായി പാക് മണ്ണ് വീണ്ടും രാജ്യാന്തര ടെസ്റ്റ് മത്സരത്തിന് ഇന്ന് വേദിയാവുകയാണ്. ശ്രീലങ്കയാണ് എതിരാളികൾ. രണ്ടാം ടെസ്റ്റ് കറാച്ചിയിൽ ഡിസംബർ 19ന് ആരംഭിക്കും.