10 വർഷത്തിന് ശേഷം സ്വന്തം മണ്ണിൽ ടെസ്റ്റ് വിജയം നുകരാൻ പാകിസ്താൻ
text_fieldsകറാച്ചി: 10 വർഷത്തെ ഇടവേളക്കു ശേഷം സ്വന്തം മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പരയിൽ പാകിസ്താൻ വിജയം നുകരാൻ ഒരുങ്ങുന്നു. ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിങ്സിൽ തകർത്തടിച്ച ആതിഥേയർ മൂന്നിന് 555 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക ഏഴിന് 212 എന്ന നിലയിൽ തകർന്നതോടെ പാകിസ്താൻ വിജയ തീരത്തായി.
ഇനി മൂന്ന് വിക്കറ്റ് കൈയിലിരിക്കെ സന്ദർശകർക്ക് 264 റൺസ് കൂടി വേണം. ഓപണർമാരായ ഷാൻ മസൂദ് (135), ആബിദ് അലി (174) എന്നിവർക്കു പുറമെ ഞായറാഴ്ച ക്യാപ്റ്റൻ അസ്ഹർ അലിയും (118), ബാബർ അസമും (100 നോട്ടൗട്ട്) സെഞ്ച്വറി കുറിച്ചു. ബാബറിെൻറ സെഞ്ച്വറിക്കു പിന്നാലെ പാകിസ്താൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
കൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ ലങ്കക്ക് ഒരു വശത്ത് വിക്കറ്റുകൾ നഷ്ടമായി. ഓപണർ ഒഷാഡ ഫെർണാണ്ടോ (102) പുറത്താവാതെ ക്രീസിലുണ്ട്. അഞ്ചിന് 97ലേക്ക് തകർന്നവരെ നിരോഷൻ ഡിക്വെല്ലയാണ് (65) ഒഷാഡക്കൊപ്പം പിടിച്ചു നിർത്തിയത്. പാകിസ്താനായി നസീം ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
