Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഓസിസ്-പാക് പോരാട്ടം...

ഓസിസ്-പാക് പോരാട്ടം ഇന്ന്

text_fields
bookmark_border
ഓസിസ്-പാക് പോരാട്ടം ഇന്ന്
cancel

ടോ​ണ്ട​ൺ: മ​ഴ​മേ​ഘ​ങ്ങ​ൾ മാ​റി​നി​ന്നാ​ൽ ടോ​ണ്ട​ണി​ലെ ആ​സ്ട്രേ​ലി​യ-​പാ​കി​സ്താ​ൻ മ​ത്സ​രം തീ​പാ​റും. ലോ​ ക​ക​പ്പ് ഫേ​വ​റി​റ്റു​ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പി​ക്കാ​നാ​യ​തി​​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പാ​ക് ട ീ​മെ​ത്തു​ന്ന​ത്.

ഒാ​സി​സാ​ക​ട്ടെ ഇ​ന്ത്യ​യോ​ടേ​റ്റ പ​രാ​ജ​യ​ത്തി​​െൻറ ക്ഷീ​ണ​മ​ക​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലു​മാ​ണ്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടു ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​ണ് ആ​സ്​​ട്രേ​ലി​യ​ക്ക്. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ൻ​ഡീ​സി​നോ​ടേ​റ്റ തോ​ൽ​വി​യും ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മ​ത്സ​രം മ​ഴ​മൂ​ലം ക​ളി ഉ​പേ​ക്ഷി​ച്ച​തും പാ​കി​സ്താ​ന് തി​രി​ച്ച​ടി​യാ​യി.

അ​തേ​സ​മ​യം, പ​രി​ക്കു​മൂ​ലം ഒാ​ൾ​റൗ​ണ്ട​ർ മാ​ർ​ക​സ് സ്​​റ്റേ​യ്​​നി​സി​ന് പാ​കി​സ്താ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​ളി​ക്കാ​നാ​വാ​ത്ത​ത് ഒ​ാസീ​സിന് തി​രി​ച്ച​ടി​യാ​കും. പ​ക​രം ന​താ​ൻ ലി​യോ​ണോ ഷോ​ൺ മാ​ർ​ഷോ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കും.

ഇ​ന്ത്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന് ശേ​ഷം പു​റം​വേ​ദ​ന അ​ല​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ശ്ര​മം അ​നു​വ​ദി​ച്ച​ത്. പ​ക​രം മി​ച്ച​ൽ മാ​ർ​ഷി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
TAGS:ICC World Cup 2019 Pakistan vs Australia sports news malayalam news 
News Summary - Pakistan vs Australia in ICC Cricket World Cup sports news
Next Story