സൗ​ഹൃ​ദ ക്രി​ക്ക​റ്റ്​: ലോകഇലവനെതിരെ പാകിസ്​താന്​ 20 റൺസ്​ ജയം

12:56 PM
13/09/2017

ലാഹോർ: നീണ്ട ഇടവേളക്കുശേഷം സ്വന്തം മണ്ണിൽ വിരുന്നെത്തിയ അന്താരാഷ്​ട്ര ക്രിക്കറ്റിൽ പാകിസ്​താന്​ ജയത്തോടെ തുടക്കം. ലോക ഇലവനെതിരായ ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ​വിദേശതാരങ്ങൾ അണിനിരന്ന ലോകഇലവനെ 20 റൺസിന്​ തോൽപിച്ചു. 

ആദ്യം ബാറ്റു ചെയ്​ത പാകിസ്​താൻ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ197 റൺസെടുത്തപ്പോൾ ലോകഇലവ​​​െൻറ പോരാട്ടം ഏഴു വിക്കറ്റ്​ നഷ്​ടത്തിൽ 177 റൺസിൽ അവസാനിച്ചു. ടോസ് ​നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ പാകിസ്​താനെ 52 പന്തിൽ 86 റൺസെടുത്ത ബാബർ അഅ്​സമാണ്​ മികച്ച ടോട്ടലിലേക്ക്​ നയിച്ചത്​. അഹമ്മദ്​ ഷെഹ്​സാദ്​ (39), ശു​െഎബ്​ മാലിക്ക്​ (38) എന്നിവരും നന്നായി ബാറ്റ്​വീശി. ഒാപണർ ഫഖർ സമാനും (8), ക്യാപ്​റ്റൻ സർഫറാസ്​ അഹമ്മദും (4) ഒറ്റയക്കത്തിൽ പുറത്തായി. 

ലോക ഇലവ​ൻ ഇന്നിങ്​സിൽ ഹാഷിം ആംല (26), ടിം പെയ്​ൻ (25), ഫാഫ്​ ഡുപ്ലെസിസ്​ (29), ഗ്രാൻഡ്​ എലിയറ്റ്​ (14), തിസാര പെരേര (17), ഡാരൻ സമ്മി (29 ​േനാട്ടൗട്ട്​) എന്നിവർ ബാറ്റ്​ചെയ്​തു. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്​ നടക്കും.

COMMENTS