വിന്‍ഡീസിന് വെയിറ്റേറിയ ജയം
text_fieldsഷാര്‍ജ: 14 ടെസ്റ്റുകള്‍ക്കു ശേഷം വെസ്റ്റിന്‍ഡീസ് വിജയം കണ്ടു. അതും ലോക രണ്ടാം നമ്പര്‍ പാകിസ്താനെതിരെ അഞ്ചു വിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയം. 2015ല്‍ ബാര്‍ബഡോസില്‍ ഇംഗ്ളണ്ടിനെതിരെ ജയിച്ച ശേഷം ടെസ്റ്റില്‍ വിജയം ചൂടുന്നത് ആദ്യമായാണ്. ജാസന്‍ ഹോള്‍ഡര്‍ ക്യാപ്റ്റനായ ശേഷം നേടുന്ന ആദ്യ ടെസ്റ്റ് ജയവുമാണിത്. ഇതോടെ 2-1ന് പരമ്പര പാകിസ്താന് സ്വന്തമായി.
അഞ്ചു ദിവസവും മൈതാനത്ത് നിറഞ്ഞുനിന്ന ഓപണര്‍ ക്രെയ്ഗ് ബ്രാത്വെയിറ്റ് രണ്ടാമിന്നിങ്സിലും കാഴ്ചവെച്ച പോരാട്ടമായിരുന്നു കരീബിയന്‍സിനെ ഏറെക്കാലത്തിനു ശേഷം വിജയത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ബ്രാത്വെയിറ്റ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
ആദ്യ ദിനം ബാറ്റ് ചെയ്ത പാകിസ്താനെതിരെ മുഴുസമയവും ഫീല്‍ഡറായി ബ്രാത്വെയിറ്റ് ഗ്രൗണ്ടിലുണ്ടായിരുന്നു. രണ്ടാം ദിവസം പാകിസ്താനെ 281 റണ്‍സിന് ഓള്‍ ഒൗട്ടാക്കി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്‍െറ ഇന്നിങ്സ് ഓപണ്‍ ചെയ്തതും ബ്രാത്വെയിറ്റായിരുന്നു.
പത്ത് വിക്കറ്റും നിലംപൊത്തിയിട്ടും മറുവശത്ത് 142 റണ്‍സുമായി പുറത്താകാതെനിന്ന ബ്രാത്വെയിറ്റ് മൂന്നാം ദിവസം പാകിസ്താന്‍െറ രണ്ടാമിന്നിങ്സിന് ഫീല്‍ഡ് ചെയ്യാന്‍ മൈതാനത്തിറങ്ങി. ഒരോവര്‍ ബൗളും ചെയ്തു. നാലാം ദിവസം പാക് രണ്ടാമിന്നിങ്സ് 208ല്‍ ഒതുക്കി അതേദിവസം തന്നെ ബ്രാത്വെയിറ്റ് ബാറ്റുമായിറങ്ങി.
അഞ്ചാം ദിനം വിജയലക്ഷ്യമായ 153 റണ്‍സിലേക്ക് കുതിക്കുമ്പോഴും 60 റണ്‍സുമായി ബ്രാത്വെയിറ്റ് ക്രീസിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
