Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightയാസിർ ഷാ 12.3-1-41-8;...

യാസിർ ഷാ 12.3-1-41-8; ഇന്നിങ്​സ്​ തോൽവി ഒഴിവാക്കാൻ ന്യൂസിലൻഡ്​

text_fields
bookmark_border
യാസിർ ഷാ 12.3-1-41-8; ഇന്നിങ്​സ്​ തോൽവി ഒഴിവാക്കാൻ ന്യൂസിലൻഡ്​
cancel

ദുബൈ: ഒന്നാം ടെസ്​റ്റിലെ തോൽവിക്ക്​ ​അതേ നാണയത്തിൽ തിരിച്ചടിച്ച്​ പാകിസ്​താൻ. രണ്ടാം ടെസ്​റ്റിൽ ഇന്നിങ്​സ്​ തോൽവി ഭീതിയിലായ ന്യൂസിലൻഡിന്​ നാണക്കേട്​ മാറ്റാൻ ഇനിയും 197 റൺസ്​ വേണം. ഒന്നാം ഇന്നിങ്​സിൽ ഹാരിസ്​ സുഹൈലി​​െൻറയും (147) ബാബർ അസമി​​െൻറയും (127 നോട്ടൗട്ട്​) സെഞ്ച്വറി മികവിൽ അഞ്ചിന്​ 418 റൺസ്​ എന്ന നിലയിൽ ഡിക്ലയർ ചെയ്​ത പാകിസ്​താനെതിരെ ന്യൂസിലൻഡ്​ മറുപടി ബാറ്റിങ്ങിൽ 90ന്​ പുറത്തായി. വെറും 12.3 ഒാവർ എറിഞ്ഞ്​ എട്ടു വിക്കറ്റ്​ വീഴ്​ത്തിയ ലെഗ്​ സ്​പിന്നർ യാസിർഷാക്കു​ മുന്നിലാണ്​ കിവികൾ ദയനീയമായി കീഴടങ്ങിയത്​. പാകിസ്​താന്​ 328 റൺസി​​െൻറ ലീഡ്​.

ഫോളോഒാൺ വഴങ്ങി ബാറ്റിങ്​​ തുടർന്ന ന്യൂസിലൻഡ്​ മൂന്നാം ദിനം കളി അവസാനിക്കു​േമ്പാൾ രണ്ടു വിക്കറ്റ്​ നഷ്​ടത്തിൽ 131 റൺസെന്ന നിലയിലാണ്​. ടോം ലതാം (44), റോസ്​ ടെയ്​ലർ (49) എന്നിവരാണ്​ ക്രീസിൽ. ഒന്നാം ഇന്നിങ്​സിൽ സ്​കോർ 50ലെത്തിയപ്പോഴാണ്​ ന്യൂസിലൻഡിന്​ ആദ്യ വിക്കറ്റ്​ നഷ്​ടമായത്​. പിന്നെ തുരുതുരാ വീണു. ഒാപണർ ജീത്​ റാവൽ (31) ടോപ്​ സ്​കോററായപ്പോൾ, ഏഴു പേരാണ്​ പൂജ്യത്തിന്​ വീണത്​. രണ്ടാം ഇന്നിങ്​സിൽ വീണ രണ്ടു വിക്കറ്റും യാസിർഷാക്കാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsPakistan v New Zealand
News Summary - Pakistan v New Zealandm - sports news
Next Story