അബൂദബി: മൂന്നാം ടെസ്റ്റിൽ പാകിസ്താനെ 123 റൺസിന് തോൽപിച്ച് ന്യൂസിലൻഡിന് പരമ്പര (2-1). 49 വർഷത്തിനു ശേഷം ഇതാദ്യ മായാണ് പാകിസ്താനെതിരെ കിവികൾ എവേ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആവേശകരമായ ആദ്യ ടെസ്റ്റിൽ നാലു റൺസിന് ജയിച്ച കിവികൾക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 16 റൺസിനും ജയിച്ച് തിരിച്ചുവന്ന പാകിസ്താൻ, പതിവ് മണ്ടത്തങ്ങൾ മൂന്നാം ടെസ്റ്റിലും ആവർത്തിക്കുകയായിരുന്നു.

1969ൽ പാകിസ്താനിൽ നടന്ന ടെസ്റ്റ് പരമ്പര 1-0ത്തിന് നേടിയതായിരുന്നു കിവികളുടെ അവസാന എവേ ജയം. സെഞ്ച്വറി നേടി നിർണായക ഇന്നിങ്സ് കാഴ്ചവെച്ച കെയ്ൻ വില്യംസൺ മാൻ ഒാഫ് ദ മാച്ച് ആയപ്പോൾ, പാക് സ്പിന്നർ യാസിർ ഷാ പരമ്പരയിലെ താരമായി. സ്കോർ: ന്യൂസിലൻഡ്-274/10, 353/7 (ഡിക്ല.), പാകിസ്താൻ-348/10, 156/10.

74 റൺസിെൻറ ലീഡ് നേടിയ ശേഷമാണ് പാകിസ്താെൻറ അവിശ്വസനീയ തോൽവി. രണ്ടാം ഇന്നിങ്സിൽ ബാബർ അഅ്സം (51) അർധസെഞ്ച്വറിയുമായി പിടിച്ചുനിന്നതൊഴിച്ചാൽ മറ്റാരും തിളങ്ങിയില്ല. ഏഴു താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്.