Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്ട്രേലിയയിൽ പാക് താരങ്ങളുടെ തല്ല്, എല്ലാം മറന്ന് സൗഹൃദവും- വിഡിയോ

text_fields
bookmark_border
ആസ്ട്രേലിയയിൽ പാക് താരങ്ങളുടെ തല്ല്, എല്ലാം മറന്ന് സൗഹൃദവും- വിഡിയോ
cancel

ബ്രിസ്ബേന്: ഗാബയിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിനു മുമ്പുള്ള പരിശീലന സെഷനിൽ പാക് താരങ്ങളായ  വഹാബ് റിയാസും യാസിർ ഷായും തല്ലുകൂടി. ബുധനാഴ്ച പാക് ടീം പരിശീലനത്തിൻെറ ഭാഗമായി ഭാഗമായി ഫുട്ബോൾ കളിക്കുമ്പോഴായിരുന്നു സംഭവം.

പുറംവേദനയുമായി സൈഡ് ലൈനിൽ നിൽക്കുകയായിരുന്നു ഷാ, മത്സരത്തിനിടെ വഹാബ് റിയാസ് കാല് വെച്ച് വീഴ്ത്താൻ ശ്രമിച്ചതോടെയാണ് ദേഷ്യക്കാരനായത്. തുടർന്ന് വഹാബ് റിയാസിൻെറ നെഞ്ചിൽ കൈ വെച്ച് അദ്ദേഹത്തെ തള്ളുകയായിരുന്നു. കോച്ച് മിക്കി ആർതർ ഇടപെട്ട് രംഗം ശാന്തമാക്കി ഇരുവരെയും പരിശീലന സെഷനിൽ നിന്നും പുറത്താക്കി.

എന്നാൽ അത്ര ഗുരുതരമായ സംഭവമല്ല ഇതെന്നും രണ്ടും പേരും പരസ്പരം മാപ്പു പറഞ്ഞതായും ടീം വക്താവ് വ്യക്തമാക്കി. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ഒരു വിഡിയോയും പുറത്തുവിട്ടു.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan Teammates Wahab Riaz, Yasir Shah Clash Ahead Of Australia Test
Next Story