Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാ​കി​സ്​​താ​ൻ...

പാ​കി​സ്​​താ​ൻ സ്​​പി​ന്ന​ർ സ​ഇൗ​ദ്​ അ​ജ്​​മ​ൽ വി​ര​മി​ച്ചു

text_fields
bookmark_border
പാ​കി​സ്​​താ​ൻ സ്​​പി​ന്ന​ർ സ​ഇൗ​ദ്​ അ​ജ്​​മ​ൽ വി​ര​മി​ച്ചു
cancel
ക​റാ​ച്ചി: പാ​കി​സ്​​താ​ൻ ഒാ​ഫ്​ സ്​​പി​ന്ന​ർ സ​ഇൗ​ദ്​ അ​ജ്​​മ​ൽ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ മ​തി​യാ​ക്കി. 2006 മു​ത​ൽ 2014 വ​രെ ടെ​സ്​​റ്റും 2008 മു​ത​ൽ 2015 വ​രെ ഏ​ക​ദി​ന​വും ക​ളി​ച്ചി​ട്ടു​ള്ള 40കാ​ര​ൻ ബൗ​ളി​ങ്​ ആ​ക്​​ഷ​ൻ വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന്​ സ​ജീ​വ ക്രി​ക്ക​റ്റി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

35 ടെ​സ്​​റ്റു​ക​ളി​ൽ​നി​ന്ന്​ 178 വി​ക്ക​റ്റു​ക​ളു​മാ​യി ഒ​രു ഘ​ട്ട​ത്തി​ൽ പാ​ക്​ ബൗ​ളി​ങ്ങി​​നെ ഒ​റ്റ​ക്ക്​ തോ​ളി​ലേ​റ്റി​യ അ​ജ്​​മ​ലി​​െൻറ ആ​ക്​​ഷ​ൻ  2014 ഗ​ലെ​യി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ര​ണ്ടാ​മ​തും സം​ശ​യ​ക​ര​മാ​ണെ​ന്ന്​ വി​ധി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്. മാ​റ്റം വ​രു​ത്തി​യ ആ​ക്​​ഷ​നു​മാ​യി 2015ൽ ​തി​രി​ച്ചു​വ​ര​വി​ന്​ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. 113 ഏ​ക​ദി​ന​ങ്ങ​ളി​ൽ 184 വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്​ അ​ജ്​​മ​ൽ.
Show Full Article
TAGS:Saeed Ajmal spinner Cricket sports news malayalam news 
News Summary - Pakistan spinner Saeed Ajmal retires from cricket -Sports news
Next Story