കറാച്ചി: അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ച പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ ബ്രിട്ടനിൽ സ ്ഥിരതാമസത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.
ബ്രിട്ടീഷ് പൗരത്വമുള്ള നർഗീസ് മാലികിെൻറ ഭർത്താവെന്ന നിലയിൽ പാസ്പോർട്ട് തരപ്പെടുത്താനാണ് താരത്തിെൻറ ശ്രമം. ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തികളുെട ജീവിതപങ്കാളികൾക്ക് അനുവദിച്ചുകിട്ടുന്ന വിസപ്രകാരം രണ്ടര വർഷം തടസ്സങ്ങളൊന്നും കൂടാതെ ആമിറിന് രാജ്യത്ത് താമസിക്കാം.
ഇംഗ്ലണ്ടിൽ സ്വന്തമായി വീട് വാങ്ങാനും താരം പദ്ധതിയിടുന്നുണ്ട്. വെറും 36 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച ആമിർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ, താരത്തിെൻറ അപ്രതീക്ഷിത വിരമിക്കലിനെ വിമർശിച്ച് മുൻ താരങ്ങളായ വസീം അക്രം, ശുെഎബ് അക്തർ, റമീസ് രാജ എന്നിവർ രംഗെത്തത്തിയിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2019 4:39 PM GMT Updated On
date_range 2019-07-28T22:09:08+05:30ആമിർ ബ്രിട്ടനിൽ സ്ഥിരതാമസത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്
text_fieldsNext Story