ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന് ട്വിറ്ററിൽ വിജയാശംസ നേർന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബോളർ ഹസ്സൻ അല ി. വിവാദമായതോടെ ട്വീറ്റ് പിൻവലിച്ച് താരം തടിയൂരി.
പാകിസ്ഥാനെതിരായ വിജയത്തിന് ശേഷം ഇന്ത്യൻ ടീം ആരാധികയായ ജേർണലിസ്റ്റ് മുംതാസ് ഖാൻ ടീം ഇന്ത്യക്ക് ആശംസ നേർന്ന് ട്വിറ്ററിൽ എഴുതിയിരുന്നു. ഇതിന് മറുപടിയായി 'നിങ്ങളുടെ ആഗ്രഹം സഫലമാവട്ടെ' എന്ന് പാക് താരം ട്വീറ്റ് ചെയ്തു. ഇതോടെ വൻ വിമർശനമാണ് പാക് ആരാധകരിൽനിന്ന് ഹസ്സൻ അലി ഏറ്റുവാങ്ങിയത്.

ഇന്ത്യക്കെതിരായ കളിയിൽ മോശം പ്രകടനം കാഴ്ചവെച്ചതിന് പഴികേട്ട താരം ഇതുകൂടിയായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് തലയൂരുകയായിരുന്നു. ഇന്ത്യക്കെതിരായ കളിയിൽ ഒമ്പത് ഓവറിൽ 84 റൺസ് വഴങ്ങിയാണ് ഹസ്സൻ ഒരു വിക്കറ്റെടുത്തത്.