മാറ്റമില്ലാതെ 1992ഉം 2019ഉം; പാകിസ്​താൻ കപ്പിലെത്തുമോ​?

09:01 AM
27/06/2019
pakistan

ലണ്ടൻ: പാകിസ്​താനെ രസിപ്പിക്കുന്നതാണ്​ കണക്കിലെ ഇൗ സാമ്യതകൾ. 1992ൽ ഇംറാൻഖാൻ കപ്പടിച്ചപ്പോഴത്തെ സാഹചര്യങ്ങളുമായി 2019ലെ സർഫറാസ്​ അഹമ്മദി​​​െൻറ ടീമിന്​  സാമ്യതകളുണ്ടെന്ന്​ കവടിനിരത്തി കാത്തിരിപ്പിലാണ്​ ​സമൂഹ മാധ്യമങ്ങൾ. ഒമ്പത്​​ ടീമുകൾ മാറ്റുരച്ച 1992ൽ എട്ടു​ മത്സരമാണ്​ ഒരു ടീമിനുണ്ടായിരുന്നത്​. 

ഇക്കുറി ടീം പത്തായപ്പോൾ ഒമ്പത്​ മത്സരങ്ങളും. റൗണ്ട്​ റോബിനിലെ മികച്ച നാല്​ ടീമുകളാണ്​ ഇരു ടൂർണമ​​െൻറിലും സെമി ഫൈനൽ കളിച്ചത്​. ഇംറാ​​​െൻറയും സർഫറാസി​​​െൻറയും ടീമി​​​െൻറ വിജയവഴിയും മഴ കളിമുടക്കിയതുമെല്ലാം സാമ്യതയുണ്ടെന്ന്​ കണക്കപ്പിള്ളമാർ കണ്ടെത്തുന്നു.

പിന്നെയുമുണ്ട്​ സമാനതകൾ. 1992ൽ ആദ്യകളിയിൽ വിൻഡീസിനെതിരെ, 10 വിക്കറ്റിന് തോൽവി. ഇ​ക്കുറി വിൻഡീസിനോട്​ ഏഴു വിക്കറ്റ്​ തോൽവി. പഴയ ടീമിൽ  ബാറ്റിങ്ങി​ൽ നെടുംതൂണായി ഇൻസിമാമുൽ ഹ​െഖങ്കിൽ ഇക്കുറി മരുമകൻ ഇമാമുൽ ഹഖ്​. 

 

Loading...
COMMENTS