ലാഹോർ: പാകിസ്താന് കശ്മീർ ആവശ്യമില്ലെന്ന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. കശ്മീർ എന്ന ആവശ്യത്തിൽ നിന്ന് പിൻമാറി അധിനിവേശ കശ്മീരിൽ പാകിസ്താൻ ശ്രദ്ധചെലുത്തണമെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യയുടെ കൈവശമുള്ള കശ്മീരിലെ നാല് പ്രവിശ്യകളും പാകിസ്താന് നിയന്ത്രിക്കാൻ കഴിയില്ലെന്നും അഫ്രീദി വ്യക്തമാക്കി.
അതേസമയം, കശ്മീർ ഇന്ത്യക്ക് നൽകുന്നതിനെയും അഫ്രീദി അനുകൂലിക്കുന്നില്ല. കശ്മീർ ഇന്ത്യക്ക് നൽകുന്നത് അവിടത്തെ ജനങ്ങളുടെ ആഗ്രഹത്തിന് എതിരായിരിക്കും. കശ്മീർ സ്വതന്ത്ര രാഷ്ട്രമായി മാറണമെന്നാണ് തെൻറ ആഗ്രഹമെന്ന് അഫ്രീദി പറഞ്ഞു. ബ്രിട്ടീഷ് പാർലമെൻറിൽ വിദ്യാർഥികളുമായി സംവദിക്കുേമ്പാഴാണ് കശ്മീർ വിഷയത്തിൽ താരം നിലപാട് വ്യക്തമാക്കിയത്.
ഇതാദ്യമായല്ല കശ്മീരിനെ കുറിച്ച് അഫ്രീദി അഭിപ്രായം പറയുന്നത്. ഇതിന് മുമ്പ് കശ്മീരിൽ ഇന്ത്യൻ സർക്കാറിെൻറ ഇടപെടലുകളെ വിമർശിച്ച് അഫ്രീദി രംഗത്തെത്തിയിരുന്നു.