Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കൻ...

ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ വംശീയാധിക്ഷേപവുമായി സർഫറാസ്​ അഹമ്മദ്​

text_fields
bookmark_border
sarfaraz-ahamed
cancel

ദർബൻ: ദക്ഷിണാഫ്രിക്കൻ ഒാൾ​റൗണ്ടർ ആൻഡിലെ​ ഫെലുക്വായോക്കെതിരെ പാക്​ ക്യാപ്​റ്റൻ സർഫറാസ്​ അഹമ്മദ്​. ദർബനിൽ പാ കിസ്​താനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിനിടക്കായിരുന്നു നിറത്തി​​​െൻറ പേരിൽ പാക്​ ക്യാപ് ​റ്റ​​​െൻറ സ്ലഡ്​ജിങ്​. ഇതി​െനതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്​.

‘‘എടാ കറുത്തവനേ, ന​ി​​​െൻറ അമ്മ ഇന്ന്​ എവിടെയാണ്​? അമ്മയോട്​ ഇന്ന്​ എന്ത്​ പ്രാർഥിക്കാനാണ്​ പറഞ്ഞത്​’’ എന്നായിരുന്നു സർഫറാസി​​​െൻറ അധിക്ഷേപകരമായ പരാമർശം. പറഞ്ഞത്​ ഉറുദുവിലായതിനാൽ ആൻഡിലെ​ ഫെലുക്വായോക്ക്​ കാര്യം മനസ്സിലായില്ല. എന്നാൽ പറഞ്ഞത്​ വള്ളി പുള്ളി വിടാതെ സ്​റ്റംപ്​ മൈക്ക്​ പിടിച്ചെടുത്ത്​ എല്ലാവരേയും കേൾപ്പിച്ചു. ഇതോടെ സർഫറാസിനെതിരെ പ്രതിഷേധം ശക്തമായി. മത്സരത്തി​​​െൻറ 37ാം ഒാവറിൽ ബാറ്റ്​ ചെയ്യവെയായിരുന്നു ഫെലുക്വായോക്കെതിരെ വിക്കറ്റ്​ കീപ്പർ കൂടിയായ പാക്​ ക്യാപ്​റ്റ​​​െൻറ വംശീയ പരാമർശം.

സംഭവത്തെ കുറിച്ച്​ സർഫറാസ്​ മാധ്യമങ്ങൾക്കും​ പൊതുജനങ്ങൾക്കും മുമ്പിൽ വിശദീകരണം നൽകണമെന്നും മാപ്പ്​ പറയണമെന്നും പാക്​ ക്രിക്കറ്റ്​ താരം ഷു​െഎബ്​ അക്​തർ ട്വീറ്റ്​ ചെയ്​തു. ദക്ഷിണാഫ്രിക്കൻ ബാറ്റ്​സ്​മാനെതിരെയുള്ള സർഫറാസ്​ അഹമ്മദി​​​െൻറ പരാമർശം ഒരിക്കലും അംഗീകരിക്കാവില്ല. പാക്​ ക്യാപ്​റ്റന്​ കുറഞ്ഞ ശിക്ഷ ലഭിക്കുമെന്നാണ്​ കരുതുന്നതെന്നും വരാനിരിക്കുന്ന ലോകകപ്പിൽ അദ്ദേഹത്തെ ക്യാപ്​റ്റനായി വേണമെന്നും അക്​തർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sarfraz Ahmedmalayalam newssports newsracial abusePakistan captainAndile Phehlukwayo
News Summary - Pakistan captain Sarfraz Ahmed's racial comments against south african batsman -sports news
Next Story