ക്വീൻസ്ടൗൺ: കൗമാര ലോകകപ്പിലെ സ്വപ്നക്കുതിപ്പിന് മൂന്നാം സ്ഥാനവുമായി മടങ്ങാമെന്ന അഫ്ഗാനിസ്താെൻറ പ്രതീക്ഷകൾക്ക് മേൽ മഴയുടെ പെയ്ത്ത്. പാകിസ്താനുമായുള്ള ലൂസേഴ്സ് ഫൈനൽ മഴയെടുത്തതിനെ തുടർന്ന് റൺറേറ്റിെൻറ മികവിൽ മൂന്നാം സ്ഥാനക്കാരുടെ പട്ടം പാകിസ്താൻ കൊണ്ടു പോയി.
ഒരു ബാൾ പോലും എറിയാനാവാതെ വന്നതോടെയാണ് കഴിഞ്ഞ മത്സരങ്ങളിലെ റൺറേറ്റ് വിധി നിർണയിച്ചത്. ഗ്രൂപ് റൗണ്ടിൽ പാകിസ്താനെ അഫ്ഗാൻ അട്ടിമറിച്ചിരുന്നു. കഴിഞ്ഞ നാല് ലോകകപ്പുകളിൽ 16, 10, ഒമ്പത്, ഏഴ് സ്ഥാനങ്ങൾ കൊണ്ട് തൃപ്തിയടഞ്ഞ അഫ്ഗാൻ താരങ്ങൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് നാലാം സ്ഥാനവുമായി മടങ്ങുന്നത്.