കറാച്ചി: പാകിസ്താൻ ഓപ്പണർ ഇമാം ഉൾ ഹഖ് വിവാദത്തിൽ. ഹഖിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിക്ക ുന്ന ട്വീറ്റുകൾ പുറത്ത് വന്നതോടെയാണ് താരം വിവാദത്തിലായത്. ഇതിൽ നിരവധി പേരെ ഹഖ് ചൂഷണം ചെയ്തിട്ടുണ്ടെന് നും ആരോപണം ഉയർന്നിട്ടുണ്ട്.
ഹഖും സ്ത്രീകളും തമ്മിലുള്ള വാട്സ് ആപ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ആരോപണം ഉയർത്തിയിരിക്കുന്നത്. പല സ്ത്രീകളെയും വിവാഹം കഴിക്കാമെന്ന് പാക് താരം ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. ഇത് മീ ടുവിൻെറ പരിധിയിൽ വരുന്നതാണെന്ന് ട്വീറ്റിൽ ആരോപിക്കുന്നു. എന്നാൽ, ആരാണ് ഇമാം ഉൾ ഹഖിനെതിരെ ആരോപണം ഉയർത്തിയിരിക്കുന്നതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
അവിവാഹിതനായ ഇമാം ഉൾ ഹഖ് തനിക്ക് സ്ത്രീകളുമായി ബന്ധമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പുതിയ ആരോപണങ്ങളോട് പ്രതികരിക്കാൻ ഇമാം ഉൾ ഹഖ് തയാറായിട്ടില്ല. നേരത്തെ ഇമാം അധികകാലം ടീമിൽ തുടരില്ലെന്ന് പാക് മുൻ സെലക്ടർ ഇൻസമാം ഉൾ ഹഖ് പറഞ്ഞിരുന്നു.