ലോഡ്സ്: ബംഗ്ലാദേശിനെ 95 റൺസിന് തോൽപിച്ചെങ്കിലും കണക്കിെൻറ കളിയിൽ പാകിസ്താൻ സെമി കാണാതെ പുറത്തായ ി. ഒമ്പത് കളികളിൽ ഇരുടീമുകൾക്കും 11 പോയൻറുകൾ വീതമാണെങ്കിലും മികച്ച റൺറേറ്റിെൻറ അടിസ് ഥാനത്തിൽ പാകിസ് താനെ പിന്തള്ളി ന്യൂസിലൻഡ് സെമിയിൽ ഇടം നേടുന്ന നാലാമത്തെ ടീമാകുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പാകി സ്താൻ ഒാപണർ ഇമാമുൽ ഹഖ് (100), ബാബർ അഅ്സം (96), ഇമാദ് വസീം (26 പന്തിൽ 43) എന്നിവരുെട ബാറ്റിങ് മികവിൽ 50 ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു. ബംഗ്ലാദേശിെൻറ മറുപടി 221ൽ ഒതുങ്ങി. ഏഴാം അർധശതകം കണ്ടെത്തിയ ശാകിബുൽ ഹ സൻ (64), ലിട്ടൺ ദാസ് (32), മഹ്മുദുല്ല (29) എന്നീ ബംഗ്ല ബാറ്റ്സ്മാൻമാർക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. 35 റൺ സ് വഴങ്ങി ആറു വിക്കറ്റുകൾ പിഴുത ഷഹീൻ അഫ്രീദിയാണ് ബംഗ്ലാദേശിനെ തകർത്തത്. ബംഗ്ലാദേശി ബൗളർ മുസ്തഫിസുർ റഹ്മാൻ തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ചു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിെൻറ സ്കോർ എട്ട് കടന്നതോടെ പാകിസ്താന് സെമി പ്രവേശനമില്ലെന്ന് ഉറപ്പായി. 22 റൺെസടുത്ത സൗമ്യ സർക്കാറിെൻറ വിക്കറ്റാണ് ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. സ്കോർ 48ൽ എത്തിനിൽക്കേ തമീം ഇഖ്ബാലും (8) മടങ്ങി. മൂന്നാം വിക്കറ്റിൽ ശാകിബും വിക്കറ്റ് കീപ്പർ മുശ്ഫികുർ റഹീമും ചേർന്ന് 30 റൺസ് ചേർത്തു. എന്നാൽ, കൂട്ടുകെട്ട് ഏറെ മുന്നോട്ടുേപാകുന്നതിന് മുമ്പ് മുശ്ഫികിനെ (16) വഹാബ് റിയാസ് ബൗൾഡാക്കി. പിന്നാലെ വന്ന ലിട്ടൺ ദാസുമായി ചേർന്ന് ശാകിബ് ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ടുണ്ടാക്കി. 58 റൺസാണ് ഇരുവരും ചേർന്നെടുത്തത്.
32 റൺസെടുത്ത ദാസിനെ പുറത്താക്കി ഷഹീൻ ഇരുവരെയും വേർപിരിച്ചു. പിന്നാലെ എട്ടാം ഇന്നിങ്സിൽ ഏഴാം തവണയും 50ന് മുകളിൽ സ്കോർ ചെയ്ത ഒരു ലോകകപ്പിൽ 600 റൺസിന് മുകളിൽ സ്കോർ ചെയ്ത മൂന്നാമത്തെ കളിക്കാരെനന്ന നേട്ടം സ്വന്തമാക്കി. ഇൗ ലോകകപ്പിൽ 606 റൺസ് സമ്പാദിച്ച ശാകിബും ഷഹീന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സർഫ്രാസ് അഹ്മദായിരുന്നു ശാകിബിനെ പിടികൂടിയത്. മഹ്മൂദുല്ലക്കും (29) മൊസദക് ഹുസൈനും (16) കാര്യമായ സംഭാവനകൾ നൽകാനായില്ല.

ഏറെ പ്രതീക്ഷകളുമായി ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് സൈഫുദ്ദീൻ (0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ഷഹീെൻറ പന്തിൽ ആമിർ പിടിച്ചായിരുന്നു പുറത്താകൽ. ക്യാപ്റ്റൻ മഷ്റഫെ മൊർത്താസ (15) രണ്ട് സിക്സറുകൾ പായിച്ച് ഉണർവേകിയെങ്കിലും ഷദാബ് ഖാനെ കയറി അടിക്കാനുള്ള ശ്രമത്തിനിടെ സർഫ്രാസ് ഖാൻ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ പതനം ഉറപ്പായി. മെഹ്ദി ഹസൻ (7 നോട്ടൗട്ട്), മുസ്തഫിസുർ (1) എന്നിങ്ങനെയാണ് മറ്റ് ബംഗ്ലാദേശി ബാറ്റ്മാൻമാരുടെ സ്കോർ.