അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ കനത്ത തോൽവി ഒഴിവാക്കാൻ പാകിസ്താൻ പൊരുതുന്നു. രണ്ടുദിവസം ബാക്കിനിൽക്കെ ഇന്നിങ്സ് പരാജയത്തിൽനിന്ന് രക്ഷപ്പെടണമെങ്കിൽ സന്ദർശകർക്ക് 248 റൺസ് കൂടി വേണം. 589 എന്ന കൂറ്റൻ ഒന്നാം ഇന്നിങ്സ് ടോട്ടൽ ചേസ് ചെയ്തിറങ്ങിയ പാകിസ്താെൻറ ആദ്യ ഇന്നിങ്സ് 302 റൺസിന് അവസാനിച്ചിരുന്നു.
ആറിന് 66 എന്ന സ്കോറുമായി ഞായറാഴ്ച ബാറ്റിങ് പുനരാരംഭിച്ച പാകിസ്താനെ വാലറ്റത്ത് സെഞ്ച്വറി കുറിച്ച് യാസിർ ഷായും മികച്ച പിന്തുണ നൽകി 97 റൺസ് നേടിയ ബാബർ അഅ്സമുമാണ് നാണക്കേടിൽനിന്ന് കരകയറ്റിയത്. ഞായറാഴ്ച നേരേത്ത ബാറ്റിങ് അവസാനിപ്പിക്കുേമ്പാൾ മൂന്നിന് 39 എന്ന നിലയിലാണ്. പരമ്പരയിൽ ആദ്യ ടെസ്റ്റ് ജയിച്ച ആസ്ട്രേലിയ മുന്നിലാണ്.