മനസ്സില്‍ ആസ്ട്രേലിയന്‍ പരമ്പര മാത്രം -വിരാട് കോഹ്ലി
text_fieldsഹൈദരാബാദ്: ഇന്ത്യന്‍ ടീമംഗങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത് ആസ്ട്രേലിയക്കെതിരായ വന്‍ പരമ്പര മാത്രമാണെന്ന് നായകന്‍ വിരാട് കോഹ്ലി. ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റ് വിജയിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍. ഈ സീസണില്‍ ഇംഗ്ളണ്ടിനെതിരായ മത്സരങ്ങളായിരിക്കും ഏറ്റവും പ്രയാസകരമായതെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ഞങ്ങള്‍ 4-0ന് വിജയിച്ചു. ഈ മികവ് ആസ്ട്രേലിയക്കെതിരെയും തുടരണം. ടീമംഗങ്ങളുടെ മനസ്സ് ഇപ്പോള്‍തന്നെ അതിലാണ് -കോഹ്ലി പറഞ്ഞു.
ബംഗ്ളാദേശിനെതിരെ ടീം നന്നായി കളിച്ചു. ബാറ്റ്സ്മാന്മാരുടെയും ബൗളര്‍മാരുടെയും പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതുതന്നെ. ഈ പ്രകടനം അടുത്ത പരമ്പരയിലും തുടര്‍ന്നാല്‍ ഓസീസിനെ പിടിച്ചുകെട്ടാനാവും. ആസ്ട്രേലിയ മികച്ച എതിരാളികളാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
