ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക്​  ഒാ​റ​ഞ്ച്​ കു​പ്പാ​യ​വും 

02:27 AM
26/05/2019
ല​ണ്ട​ൻ: മെ​ൻ ഇ​ൻ ബ്ലൂ ​എ​ന്നാ​ണ്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​​​െൻറ വി​ളി​പ്പേ​ര്. എ​ന്നാ​ൽ, ഇ​ക്കു​റി ല​ണ്ട​നി​ൽ ഇ​ന്ത്യ മ​റ്റൊ​രു നി​റ​ത്തി​ലും ക​ളി​ച്ചേ​ക്കും. ലോ​ക​ക​പ്പി​നു​ള്ള ടീം ​ഇ​ന്ത്യ​ക്ക്​ പു​തി​യ എ​വേ കി​റ്റ്​ കൂ​ടി ത​യാ​റാ​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

നീ​ല​ക്കു​പ്പാ​യ​ത്തി​​​െൻറ അ​രി​കു​ക​ളി​ലും കൈ​യി​ലും പി​റ​കി​ലും ഒാ​റ​ഞ്ച്​ നി​റം കൂ​ട്ടി​ച്ചേ​ർ​ത്താ​ണ്​ എ​വേ കി​റ്റ്. ഇ​തു​ വൈ​കാ​തെ പു​റ​ത്തി​റ​ക്കും. ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക്​ പു​റ​മെ ശ്രീ​ല​ങ്ക, ഇം​ഗ്ല​ണ്ട്, അ​ഫ്​​ഗാ​നി​സ്​​താ​ൻ ടീ​മു​ക​ളും നീ​ല​ക്കു​പ്പാ​യ​ക്കാ​രാ​യ​തി​നാ​ലാ​ണ്​ മാ​റ്റ​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​ത്. 

അ​ഫ്​​ഗാ​ൻ,  ബം​ഗ്ലാ​ദേ​ശ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ശ്രീ​ല​ങ്ക ടീ​മു​ക​ൾ​ക്ക്​ എ​വേ കി​റ്റു​ണ്ട്. അ​ഫ്​​ഗാ​ൻ, ഇം​ഗ്ല​ണ്ട്​ എ​ന്നി​വ​ർ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​വും കോ​ഹ്​​ലി​യും സം​ഘ​വും ഒാ​റ​ഞ്ച്​ കു​പ്പാ​യ​ത്തി​ലി​റ​ങ്ങു​ന്ന​ത്.
Loading...
COMMENTS