ചെന്നൈ: ഇന്ത്യൻ മണ്ണിൽ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിെൻറ പര്യടനത്തിന് ഇന്ന് ചെന്നൈയിൽ തുടക്കം. അഞ്ച് ഏകദിനവും മൂന്ന് ട്വൻറി20യുമടങ്ങിയ പരമ്പരക്കെത്തിയ ഒാസീസ് സന്നാഹ മത്സരത്തിൽ ഇന്ന് പാഡണിയും. ഇന്ത്യൻ ബോർഡ് പ്രസിഡൻറ്സ് ഇലവനാണ് ഏക സന്നാഹ പോരാട്ടത്തിലെ എതിരാളി. 17 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ബംഗ്ലാദേശിലെ ടെസ്റ്റ് പരമ്പര കഴിഞ്ഞാണ് ആസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തിയത്.
അതേസമയം, ഇന്ത്യൻ മണ്ണിലിറങ്ങുേമ്പാഴേക്കും ഒാസീസുകാരെ പരിക്ക് വേട്ടയാടി തുടങ്ങി. മുൻനിര ബാറ്റ്സ്മാൻ ആരോൺ ഫിഞ്ച് പേശീ വേദനയെ തുടർന്ന് സന്നാഹമത്സരത്തിൽ നിന്നും പിൻവാങ്ങി. കിങ്സ് ഇലവൻ പഞ്ചാബ് താരം ഗുർകീരത് സിങ്ങാണ് പ്ര സിഡൻറ്സ് ഇലവൻ നായകൻ. മനീഷ് അഗർവാൾ, വാഷിങ്ടൺ സുന്ദർ, രാഹുൽ തൃപതി എന്നിവരും ടീമിലുണ്ട്.
ടീം ആസ്ട്രേലിയ: സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), ഡേവിഡ് വാർനർ, ബെഹ്റൻ ഡോർഫ്, ഡാനിയേൽ ക്രിസ്റ്റ്യൻ, കോൾടർ നീൽ, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, ഹെൻറിക്വസ്, ഗ്ലെൻ മാക്സ്വെൽ, ടീം പെയ്ൻ, റിച്ചാഡ്സൺ, ആഡം സാംപ.