ട്വൻറി20 ലോകകപ്പ്: ലാസ്റ്റ് ബെല്ലിൽ ടിക്കറ്റെടുത്ത് ഒമാനും സ്കോട്ലൻഡും
text_fieldsദുബൈ: ട്വൻറി20 ലോകകപ്പിലെ അവസാന രണ്ട് ബെർത്തുറപ്പിച്ച് ഒമാനും സ്കോട്ലൻഡും. ഒ മാൻ ഹോങ്കോങ്ങിനെ 12 റൺസിനും സ്കോട്ലൻഡ് യു.എ.ഇയെ 90 റൺസിനും തോൽപിച്ചു. നമീബിയ, പാപ്വന്യൂഗിനി, അയർലൻഡ് ടീമുകൾ ആസ്ട്രേലിയയിൽ അടുത്ത വർഷം നടക്കാൻ പോകുന്ന ലോകകപ്പിന് നേരേത്ത യോഗ്യത നേടിയിരുന്നു.
ഹോങ്കോങ്ങിനെതിരെ ആദ്യം ബാറ്റുചെയ്ത ഒമാൻ 135 റൺസ് വിജയലക്ഷ്യം കുറിച്ചു. ഒരുഘട്ടത്തിൽ അഞ്ചിന് 18 എന്ന നിലയിൽ തകർന്ന ഹോങ്കോങ് തിരിച്ചുവന്നെങ്കിലും ഒമ്പതിന് 122 റൺസെന്ന നിലയിൽ ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. സ്കോട്ലൻഡ് യു.എ.ഇക്കെതിരെ 199 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. മറുപടി ബാറ്റിങ്ങിൽ ആതിഥേയരെ 108 റൺസിലൊതുക്കിയാണ് സ്കോട്ടിഷ് പട ലോകകപ്പിന് ടിക്കറ്റെടുത്തത്.
