ക്രിക്കറ്റ് പുനഃരാരംഭിക്കേണ്ട സമയമല്ലിത് -രാഹുൽ ദ്രാവിഡ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ്. കോവിഡ് കേസുകൾ കുതിച്ചുയരുേമ്പാഴും എല്ലാ മേഖലയിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ക്രിക്കറ്റ് മൽസരങ്ങൾ പുനഃരാരംഭിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. ഇതിനിടെ ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ്.
ഇന്ത്യയിൽ ക്രിക്കറ്റ് ഇപ്പോൾ പുനഃരാരംഭിക്കാൻ പറ്റിയ സമയമല്ലെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു. ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടതെന്നും ദ വീക്ക് മാസികക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിലാണ് ആഭ്യന്തര മൽസരങ്ങൾ തുടങ്ങുന്നത്. ദൈർഘ്യം കുറച്ച് സീസൺ തുടങ്ങുന്നത് ഒരു മാസം നീട്ടിവെക്കാവുന്നതാണെന്നും രാഹുൽ പറഞ്ഞു.
പ്രാദേശിക തലത്തിലുള്ള ക്രിക്കറ്റ് താരങ്ങൾക്കായിരിക്കും എൻ.സി.എ ആദ്യഘട്ടത്തിൽ തുറന്ന് നൽകുക. മറ്റ് സ്ഥലങ്ങളിൽ നിന്നും എത്തുന്നവർ 14 ദിവസത്തെ ക്വാറൻറീനിൽ കഴിയേണ്ടി വരും. അത് പ്രായോഗികമാണോയെന്നത് പരിശോധിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ എല്ലാ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
