Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതാൻ പാക്​ ടീമി​െൻറ...

താൻ പാക്​ ടീമി​െൻറ ഡയറ്റീഷ്യനല്ല; വീണ മാലിക്കി​ന്​ മറുപടിയുമായി സാനിയ

text_fields
bookmark_border
താൻ പാക്​ ടീമി​െൻറ ഡയറ്റീഷ്യനല്ല; വീണ മാലിക്കി​ന്​ മറുപടിയുമായി സാനിയ
cancel

ലണ്ടൻ: ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് പാക്​ ടീമംഗങ്ങൾ നടത്തിയ ഡിന്നർ പാർട്ടിയിൽ ഷുഹ ൈബ് മാലികിനൊപ്പം ഭാര്യയും ടെന്നീസ് താരവുമായ സാനിയ മിർസ മകനോടൊപ്പം പ​ങ്കെടുത്തതിനെതിരെ ട്വിറ്ററിൽ വാഗ്വാദങ ്ങൾ തുടരുന്നു. നിർണായക മത്സരത്തിന്​ തലേന്ന് അർധ രാത്രി പാക്​താരങ്ങൾക്കൊപ്പമുള്ള ഡിന്നർ പാർട്ടിയിൽ​ കുഞ്ഞുമ ായി പ​ങ്കെടുത്തതിനെതിരെ ട്വീറ്റ്​ ചെയ്​ത പാക്​ റിയാലിറ്റി ഷോ താരം വീണ മാലിക്കിന്​ മുഖത്തടിച്ച മറുപടിയുമായി താരം രംഗത്തെത്തി.

അർധരാത്രിയിലും കുഞ്ഞുമായി​ കഫേയിലിരുന്ന്​ ഹുക്ക വലിച്ച സാനിയക്കെതിരെയായിരുന്നു വീണയുടെ ട്വീറ്റ്​. ‘‘ ഞാൻ ആ കുഞ്ഞി​​െൻറ കാര്യത്തിലാണ്​ ആശങ്കപ്പെടുന്നത്​. നിങ്ങൾ കുഞ്ഞിനെ ഹുക്ക വലിക്കുന്ന സ്ഥലങ്ങളിൽ കൊണ്ടുപോകുന്നത്​ അപകടരമല്ലേ​? എ​​െൻറ അറിവു പ്രകാരം താരങ്ങൾ ജങ്ക്​ ഫുഡ്​ കഴിക്കുന്നത്​ ഒട്ടും ആരോഗ്യകരമല്ല. അത്​ ഒരു അമ്മയെന്ന നിലയിലും അത്​ലറ്റ്​ എന്ന നിലയിലും നിങ്ങൾക്കറിയില്ലേ’’ എന്നായിരുന്നു വീണ മാലികി​​െൻറ ചോദ്യം.

എന്നാൽ വീണക്ക്​ ചുട്ടമറുപടിയുമായി സാനിയ റീട്വീറ്റ്​ ചെയ്​തു. താൻ പാകിസ്​താൻ ക്രിക്കറ്റ്​ ടീമി​​െൻറ മാതാവോ ഡയറ്റീഷ്യനോ അല്ലെന്നായിരുന്നു സാനിയയുടെ മറുപടി. ‘‘വീണാ, എ​​െൻറ കുഞ്ഞിനെ അപകടരമായ ഒരിടത്തേക്കും കൊണ്ടുപോയിട്ടില്ല. അതിൽ​ നിങ്ങളോ മറ്റുള്ളവരോ ആശങ്കപ്പെടേണ്ടതില്ല. ലോകത്തെ മാറ്റാരേക്കാളും എ​​െൻറ കുഞ്ഞി​നെ പരിപാലിക്കുന്ന കാര്യങ്ങൾ ബാധിക്കുന്നത്​ എന്നെയാണ്​. രണ്ടാമത്​ ഞാൻ പാകിസ്​താൻ ക്രിക്കറ്റ്​ ടീമി​​െൻറ ഡയറ്റീഷ്യനോ, അവരുടെ അമ്മയോ, പ്രിൻസിപ്പലോ അധ്യാപികയോ അല്ല’-സാനിയ ട്വീറ്റ്​ ചെയ്​തു.

നേരത്തെ വീണയുടെ ട്വീറ്റിന്​ ‘‘അവർക്ക്​ എപ്പോൾ എങ്ങനെ ഉറങ്ങണം, ഉണരണം, ഭക്ഷണം കഴിക്കണം എന്നൊക്കെ അറിയാം. കൂടാതെ എ​​െൻറ കുഞ്ഞിനെ കുറിച്ച്​ ആശങ്കപ്പെടുന്ന വീണ, മാഗസിൻ കവറായി അച്ചടിച്ചുവന്ന സ്വന്തം നഗ്ന ചിത്രം നിങ്ങളുംടെ മക്കൾ കാണുന്നത്​ അപകടകരമല്ലേ​? എ​​െൻറ ക​ുഞ്ഞിനെ കുറിച്ച്​ ആശങ്കപ്പെട്ടതിന്​ നന്ദി’’- എന്ന്​ മറുപടി നൽകുകയും പിന്നീട്​ ഇത്​ ഡിലീറ്റ്​ ചെയ്യുകയുമായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ ഡിന്നർ പാർട്ടിയുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സാനിയ മിർസ നേരത്തെ രംഗത്തെത്തിയിരുന്നു. കുഞ്ഞ്​ കൂടി ഉണ്ടായിട്ടും അനുവാദമില്ല​ാതെ വിഡിയോയെടുത്ത്​ പ്രചരിപ്പിച്ചത്​ സ്വകാര്യതയെ മാനിക്കാതെയാണെന്നും വിഡിയോയോ ചിത്രങ്ങളോ എടുക്കാൻ അനുവാദമില്ലായിരുന്നിട്ടും അത്​ ചെയ്​തുവെന്നും സാനിയ ട്വീറ്റ്​ ചെയ്​തിരുന്നു. മത്സരത്തിന്​ തലേദിവസം അത്താഴത്തിനാണ്​ ഒരുമിച്ച്​ കൂടിയത്​. ഒരു മത്സരത്തിൽ തോറ്റാലും ആളുകൾക്ക് ഭക്ഷണം കഴിക്കേണ്ടെയെന്നും വിഡ്ഢികളുടെ കൂട്ടമാണ് ഇവരെന്നുമായിരുന്നു സാനിയയുടെ പരിഹാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittersania mirzaVeena Maliksports newsDietician
News Summary - "Not Pak Team's Dietician": Sania Mirza, Veena Malik Spar On Twitter- Sports news
Next Story