ന്യൂഡൽഹി: ഇന്ത്യക്ക് രണ്ടു ലോകകപ്പ് കിരീടങ്ങൾ സമ്മാനിച്ച മഹേന്ദ്രസിങ് ധോണിയുമായുള്ള ബന്ധത്തിൽ ആർക്കും വിള്ളലുണ്ടാക്കാനാവില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ‘ബ്രേക് ഫാസ്റ്റ് വിത് ചാമ്പ്യൻസ്’ എന്ന യൂട്യൂബ് പരിപാടിയിലാണ് കോഹ്ലിയുടെ പ്രതികരണം. ‘‘ഞങ്ങൾക്കിടയിൽ വൈരം സൃഷ്ടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള എഴുത്തുകളും ധാരാളം പുറത്തുവരുന്നു. യാഥാർഥ്യമെന്തെന്നുെവച്ചാൽ ആ എഴുത്തുകൾ ഞാനോ ധോണിയോ വായിക്കാറില്ല’’ -കോഹ്ലി പറഞ്ഞു.
ഇന്ത്യൻ ടീമിലെത്തുന്നതിനു മുേമ്പ േധാണിയോടുള്ള അടുപ്പവും ഇന്ത്യൻ നായകൻ പങ്കുെവച്ചു. വർഷങ്ങൾക്കുമുമ്പ് അണ്ടർ 17 ടൂർണമെൻറിൽ ധോണിയെ കണ്ടപ്പോൾ ഏറെ തമാശകൾ പങ്കുവെച്ചത് കോഹ്ലി ഒാർത്തു. അന്നു മുതൽ ആരംഭിച്ച സൗഹൃദം വളർന്നതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും കോഹ്ലി പറഞ്ഞു.