ധോണി ഐ.പി.എല്ലിൽ തുടരുമോ?, മറുപടിയുമായി ശ്രീനിവാസൻ

13:04 PM
19/01/2020
dhoni-23

ന്യൂഡൽഹി: മഹേന്ദ്ര സിങ്​ ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് എങ്ങും​ പരക്കുന്നത്​. ധോണിയെ ബി.സി.സി.ഐ വാർഷിക കരാറിൽ നിന്ന്​ ഒഴിവാക്കിയതോടെ ഇന്ത്യൻ ടീമിലേക്ക്​ താരത്തിന്​ ഇനിയൊരു തിരിച്ച്​ വരവ്​ ഇല്ലെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. ഇതിനിടെ ചെന്നൈ സൂപ്പർ കിങ്​സി​​െൻറ സ്വന്തം തല ഇക്കുറി ഐ.പി.എല്ലിൽ ഉണ്ടാവുമോ എന്നതാണ്​ ഉയർന്ന മറ്റൊരു ചോദ്യം. ഇതിന്​ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്​ ചെന്നൈ സൂപ്പർകിങ്​സ്​ ഉടമയും ബി.സി.സി.ഐ മുൻ പ്രസിഡൻറുമായ എൻ. ശ്രീനിവാസൻ.

ചെന്നൈ സൂപ്പർ കിങ്​സി​​െൻറ മഞ്ഞ ജേഴ്​സിയിൽ തല 2021ലും കളിക്കുമെന്നാണ്​ ശ്രീനിവാസൻ വ്യക്​തമാക്കിയിരിക്കുന്നത്​. ധോണി എത്രകാലം കൂടി ചെന്നൈ സൂപ്പർകിങ്​സിൽ കളിക്കുമെന്നാണ്​ ആരാധകർ ചോദിക്കുന്നത്​. ഈ വർഷം ധോണി ടീമി​െനാപ്പമുണ്ടാകും. അടുത്ത വർഷത്തിലെ ലേലത്തിലും ധോണിയെ ചെ​ൈന്ന നിലനിർത്തും. 2021 വരെ ധോണി ടീമിനൊപ്പമുണ്ടാകുമെന്ന്​ ശ്രീനിവാസൻ പറഞ്ഞു.

ബി.സി.സി.ഐയുടെ വാർഷിക കരാറിൽ നിന്ന്​ ഒഴിവാക്കിയതോടെ ധോണി കളി മതിയാക്കിയെന്ന അഭ്യൂഹങ്ങൾ ശക്​തമാണ്​. എന്നാൽ, ധോണി ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.

Loading...
COMMENTS