വരുന്നൂ... നോ ബാൾ അമ്പയർ
text_fieldsമുംബൈ: നോ ബാൾ വിളിക്കാൻ പ്രത്യേകം അമ്പയർ എന്ന പരീക്ഷണവുമായി ഐ.പി.എൽ. കഴിഞ്ഞ ദിവസം ചേർന്ന ഗവേണിങ് കൗൺസിലിലാണ് ഇത്തരമൊരു നീക്കത്തിന് പച്ചക്കൊടി ഉയർന്നത്. അതേസമയം, ഏറെ െകാട്ടിഘോഷിച്ച പവർ െപ്ലയർ സംവിധാനം തിരക്കുപിടിച്ച് നടപ്പാക്കില്ല.
ചെയർമാൻ ബ്രിജേഷ് പട്ടേലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ. കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ ഫീൽഡ് അമ്പയർമാരുടെ നോ ബാൾ തീരുമാനങ്ങളിൽ നിരന്തരം പരാതി ഉയർന്നതോടെയാണ് പ്രത്യേക അമ്പയർ എന്ന പരീക്ഷണത്തിന് തയാറെടുക്കുന്നത്. അതേസമയം, ഫുട്ബാൾ മാതൃകയിലെ ‘പവർ െപ്ലയർ’ സബ്സ്റ്റിറ്റ്യൂഷൻ സമയമെടുത്ത് നടപ്പാക്കിയാൽ മതിയെന്നാണ് തീരുമാനം.
