Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅവസാന പന്തിൽ ദിനേഷ്...

അവസാന പന്തിൽ ദിനേഷ് കാർത്തികിൻെറ സിക്സർ; ‘നിദാഹസ്​’ ഇന്ത്യയിലേക്ക്

text_fields
bookmark_border
അവസാന പന്തിൽ ദിനേഷ് കാർത്തികിൻെറ സിക്സർ; ‘നിദാഹസ്​’ ഇന്ത്യയിലേക്ക്
cancel

കൊ​ളം​ബോ: അവസാന പന്തിലെ സിക്​സറിലൂടെ ത്രിരാഷ്​ട്ര ട്വൻറി20 കിരീടം ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്​ത ബംഗ്ലാദേശ്​ എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ166 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ പതറിയ ഇന്ത്യയെ അവസാന ഒാവറുകളിലെ വെടിക്കെട്ട്​ ബാറ്റിങ്ങുമായി ദിനേഷ്​ കാർത്തിക്​ കിരീടത്തിലേക്ക്​ നയിച്ചു. 12 പന്തിൽ 34 റൺസ്​ വേണമെന്നിരിക്കെ റുബൽ ഹസൻ എറിഞ്ഞ 19ാം ഒാവറിൽ കാർത്തിക്​ അടിച്ചുകൂട്ടിയത്​ 22 റൺസ്​. സൗമ്യ സർകാർ അവാന ഒാവർ എറിയാനെത്തിയപ്പോൾ ഇന്ത്യയുടെ ലക്ഷ്യം 12. സ്​ട്രൈക്കെടുത്ത വിജയ്​ ശങ്കർ   രണ്ട്​ പന്തിൽ ഒരു റൺസ്​. അഞ്ചാം പന്തിൽ ശങ്കർ പുറത്തായി. അവസാന പന്തിൽ കാർത്തിക്​ സ്​ട്രൈക്കിലെത്തിയപ്പോൾ വേണ്ടത്​ അഞ്ചു റൺസ്​. കണ്ണുമടച്ച്​ സിക്​സറിലേക്ക്​. എട്ട്​ പന്തിൽ29 റൺസുമായി ഡി.കെയുടെ മാസ്​മരിക ഇന്നിങ്​സിൽ ശ്രീലങ്കൻ സ്വാതന്ത്ര്യദിന കപ്പ്​ ‘നിദാഹസ്​’ ഇന്ത്യയിലേക്ക്​.


അർധസെഞ്ച്വറി നേടിയ സാബിർ റഹ്​മാ​​​​​​െൻറ (77) ഒറ്റയാൾ പോരാട്ടത്തിലാണ്​ ഇന്ത്യക്കെതിരെ ബംഗ്ലാദേശ്​ മികച്ച ടോട്ടൽ പടുത്തുയർത്തിയത്​. ടോസ്​ നേടിയ ഇന്ത്യ അയൽക്കാരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപൺമാരായ തമീം ഇഖ്​ബാലും ലിൻറൺ ദാസും കരുതലോടെയാണ്​ ബാറ്റിങ്​ ആരംഭിച്ചത്​. മൂന്നാം ഒാവറിലാണ്​ ബംഗ്ലാദേശ്​ ഒാപണിങ്​ കൂട്ടുകെട്ട്​ ഇന്ത്യ ​െപാളിക്കുന്നത്​. വാഷിങ്​ടൺ സുന്ദറി​​​​​​െൻറ പന്തിൽ കൂറ്റനടിക്കുള്ള ലിൻറൺ ദാസി​​​​​​െൻറ (11) ശ്രമം റെയ്​നയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. തൊട്ടടുത്ത ഒാവറിൽ തമീം ഇഖ്​ബാലും (15) മടങ്ങിയതോടെ ബംഗ്ലാദേശ്​ പരുങ്ങലിലായി. യുസ്​വേന്ദ്ര ചഹലാണ്​ തമീമിനെ പറഞ്ഞയച്ചത്​. പിന്നാലെ ക്രീസിലെത്തിയ സൗമ്യ സർക്കാറിനും ആയുസ്സുണ്ടായില്ല. ഒരു റൺസ്​ മാത്രമെടുത്ത സർക്കാറിനെ ചഹൽ തന്നെ തിരിച്ചയച്ചു.

സാബിർ റഹ്മാൻെറ ബാറ്റിങ്
 

മൂന്നിന്​ 33 എന്ന നിലയിൽ ബംഗ്ലാദേശ്​ വൻ തകർച്ച മണക്കുേമ്പാഴാണ്​ സാബിർ റഹ്​മാൻ രക്ഷകനാവുന്നത്​. വിക്കറ്റ്​ കളയാതെ സാബിർ ഒരുവശത്ത്​ നിലയുറപ്പിച്ചു. എന്നാൽ,​ കീപ്പർ മുഷ്​ഫികുറഹ്​മാൻ (9) കാര്യമായ പിന്തുണ നൽകാതെ ചഹലിന്​ ​തന്നെ വിക്കറ്റ്​ സമർപ്പിച്ച്​ മടങ്ങി. ക്രീസിലെത്തിയ മഹമൂദുല്ലയെ (21) കൂട്ടുപിടിച്ച്​ സാബിർ അർധസെഞ്ച്വറി കടന്നു. അപ്രതീക്ഷിത റണ്ണൗട്ടിൽ മഹ്​മൂദുല്ലയും (21) ക്യാപ്​റ്റൻ ഷാകിബ്​ ഹസനും (7) മടങ്ങി. ഒടുവിൽ 50 പന്തിൽ 77 റൺസെടുത്ത സാബിർ റഹ്​മാനെ ഉനദ്​കട്ടും​​ പുറത്താക്കി​യപ്പോൾ, സ്​കോർ 150 കടക്കില്ലെന്ന്​ തോന്നിച്ചിരുന്നെങ്കിലും വാലറ്റത്ത്​ മെഹദി ഹസൻ നടത്തിയ വെടിക്കെട്ടിലാണ്​ (7 പന്തിൽ 19) ടോട്ടൽ 166ലേക്കെത്തിയത്​. ഇന്ത്യക്കായി ചഹൽ മൂന്നും ജയദേവ്​ ഉനദ്​കട്ട്​ രണ്ടും വിക്കറ്റ്​ വീഴ്​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsNidahas Trophy
News Summary - nidahas trophy final -Sports news
Next Story