Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയ സിക്സറിൻെറ രഹസ്യം...

വിജയ സിക്സറിൻെറ രഹസ്യം വെളിപ്പെടുത്തി ദിനേഷ് കാർത്തിക്

text_fields
bookmark_border
വിജയ സിക്സറിൻെറ രഹസ്യം വെളിപ്പെടുത്തി ദിനേഷ് കാർത്തിക്
cancel

കൊളംബോ: നിദാഹസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമ​​െൻറിൻെറ കലാശപ്പോരിൽ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ദിനേശ് കാർത്തിക്. ആദ്യം ബാറ്റു ചെയ്​ത ബംഗ്ലാദേശ്​ എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ166 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ പതറിയ ഇന്ത്യയെ അവസാന ഒാവറുകളിലെ വെടിക്കെട്ട്​ ബാറ്റിങ്ങുമായി ദിനേഷ്​ കാർത്തിക്​ കിരീടത്തിലേക്ക്​ നയിച്ചു. മത്സരത്തിലെ അവസാന ഒാവറിൽ എട്ട് പന്തിൽ നിന്നും 29 റൺസ് സമ്മാനിച്ച് ഇന്ത്യയെ വിജയതീരത്തെത്തിയ താരം തൻറെ വിജയരഹസ്യം വെളിപ്പെടുത്തി.

ഈ ഷോട്ടുകൾ ഞാൻ  നേരത്തേ പരിശീലിച്ചിരുന്നു. അവസാന ഒാവറിൽ ബാറ്റ് ചെയ്യുക എളുപ്പമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ബൗണ്ടറികളായിരുന്നു എൻെറ ലക്ഷ്യം.ചില പന്തുകൾ എനിക്ക് അടിക്കാൻ പറ്റിയ രീതിയിലെത്തി -കാർത്തിക് വ്യക്തമാക്കി. ഈ പ്രകടനത്തിൽ വളരെ സന്തോഷവനാണ്. യുവനിരയുള്ള ഈ ടീമിനും വളരെ സന്തോഷം. ഈ ടൂർണമെന്റിൽ ഞങ്ങൾ നന്നായി കളിച്ചിട്ടുണ്ട്. ഞാൻ വീണ്ടും പറയുന്നു. ഒരു അവസരം ലഭിക്കുവാനുള്ള കഠിനമായ ഇടമാണ് നിലവിലെ ഇന്ത്യൻ ടീം. എന്നാൽ ഒരിക്കൽ നിങ്ങൾക്ക് അവസരം ലഭിച്ചാൽ നന്നായി പ്രയോജനപ്പെടുത്തിയിരിക്കും.

12 പന്തിൽ 34 റൺസ്​ വേണമെന്നിരിക്കെ റുബൽ ഹസൻ എറിഞ്ഞ 19ാം ഒാവറിൽ കാർത്തിക്​ അടിച്ചുകൂട്ടിയത്​ 22 റൺസ്​. സൗമ്യ സർകാർ അവാന ഒാവർ എറിയാനെത്തിയപ്പോൾ ഇന്ത്യയുടെ ലക്ഷ്യം 12. സ്​ട്രൈക്കെടുത്ത വിജയ്​ ശങ്കർ  രണ്ട്​ പന്തിൽ ഒരു റൺസ്​. അഞ്ചാം പന്തിൽ ശങ്കർ പുറത്തായി. അവസാന പന്തിൽ കാർത്തിക്​ സ്​ട്രൈക്കിലെത്തിയപ്പോൾ വേണ്ടത്​ അഞ്ചു റൺസ്​. കണ്ണുമടച്ച്​ കാർത്തിക് അത് സിക്​സറിലേക്ക്​ പായിപ്പിക്കുകയായിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs Bangladeshmalayalam newssports newsCricket Newsdinesh karthikNidahas Trophy
News Summary - Nidahas Trophy Final, India vs Bangladesh: Dinesh Karthik Reveals His Preparation Plan For The Final- sports news
Next Story