Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിവീസിനെതിരെ ഇന്ത്യക്ക് 'സൂപ്പർ' ജയം; പരമ്പര

text_fields
bookmark_border
കിവീസിനെതിരെ ഇന്ത്യക്ക് സൂപ്പർ ജയം; പരമ്പര
cancel

ഹാമിൽട്ടൺ: സൂപ്പർ ഓവറിൽ നേടിയ ത്രില്ലർ ജയത്തോടെ കിവീസിനെതിരായ ട്വൻറി20 പരമ്പരയിൽ ഇന്ത്യ 3-0ന് ലീഡ് നേടി. ന്യൂസില ൻഡിൽ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര വിജയമാണ്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റിന് 179 റൺസ് നേടി. ഓ പണർ രോഹിത് ശർമ 65 റൺസുമായി ടോപ് സ്കോർ ആയി. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 38 റൺസ് നേടി. മറുപടി ബാറ്റിനിറങ്ങിയ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 48 പന്തിൽ 95 റൺസ് അടിച്ചെടുത്തു.

എന്നാൽ അവസാന ഓവറിൽ വിജയത്തിലെത്തിക്കാൻ ന്യൂസിലൻഡിന് സാധിച്ചില്ല. അവസാന ഓവറിൽ ഒമ്പത് റൺസ് ആയിരുന്നു കിവീസിന് വേണ്ടിയിരുന്നത്. എന്നാൽ മുഹമ്മദ് ഷമി മത്സരം സൂപ്പർ ഓവറിലേക്ക് കൊണ്ടുപോയി. കെയ്ൻ വില്യംസണെ 95 റൺസിന് പുറത്താക്കിയ ഷമി മത്സരത്തിലെ അവസാന പന്തിൽ റോസ് ടെയ്‌ലറെയും പറഞ്ഞയച്ചു.179ൽ ഇരുടീമുകളും എത്തിയതോടെയാണ് മത്സരം സൂപ്പർ ഓവറിൽ എത്തിയത്.

സൂപ്പർ ഓവറിൽ ജസ്പ്രീത് ബുംറയെ നേരിടാൻ കിവീസിനായി വില്യംസണും മാർട്ടിൻ ഗുപ്റ്റിലുമാണ് എത്തിയത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് 17 റൺസ് നേടി. മറുപടി ബാറ്റിങ്ങിലെ അവസാന പന്തിൽ ഇന്ത്യ ഈ സ്കോർ മറികടന്നു. രോഹിതാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ടിം സൗത്തിയുടെ പന്തിൽ രോഹിത് തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തിയിരുന്നു. നാലാമത്തെ മത്സരം വെള്ളിയാഴ്ച വെല്ലിംഗ്ടണിൽ നടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Zealand vs India
Next Story