Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപച്ചപ്പുല്ലിൽ വീണ്ടും...

പച്ചപ്പുല്ലിൽ വീണ്ടും അടിപതറി; ഇന്ത്യ 242ന്​ പുറത്ത്​

text_fields
bookmark_border
പച്ചപ്പുല്ലിൽ വീണ്ടും അടിപതറി; ഇന്ത്യ 242ന്​ പുറത്ത്​
cancel
camera_alt??????? ???????? ??? ?????????? ?????? ???????????????

ക്രൈസ്​റ്റ്​ചർച്ച്​: പച്ചപ്പുല്ല്​ നിറഞ്ഞ പിച്ചും പേസ്​ബൗളർമാരെയും കണ്ടപ്പോൾ പേരുകേട്ട ഇന്ത്യൻ ബാറ്റ്​സ് ​മാൻമാർക്ക്​ വീണ്ടും മുട്ടിടിച്ചു. ന്യൂസിലൻഡിനെതിരായ രണ്ടാംടെസ്​റ്റിലെ ആദ്യ ഇന്നിങ്​സിൽ 242 റൺസെടുക്കുന്നതി നിടെ ഇന്ത്യയുടെ എല്ലാവരും പുറത്തായി.

അർധശതകം കുറിച്ച പ്രഥ്വി ഷാ, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി എന്നിവരാണ്​ ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ചത്​. അതേ സമയം നായകൻ വിരാട്​ കോഹ്​ലി വെറും മൂന്ന്​ റൺസെടുത്ത്​ പുറത്തായി.

മറുപടി ബാറ്റിങിനിറങ്ങിയ കിവീസ് ഒന്നാംദിനം സ്​റ്റംപ്​ എടുക്കു​േമ്പാൾ​ വിക്കറ്റ്​ നഷ്​ടമില്ലാതെ 63 റൺസെടുത്തിട്ടുണ്ട്​. 27റൺസുമായി ടോം ലാതമും 29റൺസുമായി ടോം ബ്ലണ്ടലുമാണ്​ ക്രീസിലുള്ളത്​.

ത​​​​െൻറ രണ്ടം ടെസ്​റ്റ്​ മത്സരം മാത്രം കളിക്കുന്ന കെയ്​ൽ ജാമിസണാണ്​ അഞ്ചുവിക്കറ്റുമായി ഇന്ത്യൻ ബാറ്റിങി​​​​െൻറ ന​ട്ടെല്ലൊടിച്ചത്​. ടിം സൗത്തി, ട​​​െൻറ്​ ബോൾട്ട്​ എന്നിവർ രണ്ട്​ വിക്കറ്റ്​ വീഴ്​ത്തി. കിവി മണ്ണിൽ താളം കണ്ടെത്താനാവാതെ ഉഴലുന്ന വിരാട്​കോഹ്​ലി ടിം സൗത്തിക്ക്​ മുന്നിൽ വിക്കറ്റിനുമുമ്പിൽ കുടുങ്ങുകയായിരുന്നു. 12 റൺസ്​ മാത്രമെടുത്ത റിഷഭ്​ പന്തിന്​ വീണ്ടും ശോഭിക്കാനായില്ല. മായങ്ക്​ അഗർവാൾ 7, അജിൻക്യ രഹാനെ 7, രവീന്ദ്ര ജഡേജ 9 എന്നിങ്ങനെയാണ്​ മറ്റു ബാറ്റ്​സ്​മാൻമാരുടെ സ്​കോറുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newzealandmalayalam newssports newsCricket NewsVirat KohliIndia News
News Summary - New Zealand vs India, 2nd Test, Day 1, Christchurch
Next Story