ലതാമിനും റാവലിനും സെഞ്ച്വറി; ന്യൂസിലൻഡ് നാലിന് 451, ബംഗ്ലാദേശ് 234
text_fieldsഹാമിൽടൺ: ഒാപണർമാരായ ടോം ലതാമും (132) ജീത് റാവലും (161) സെഞ്ച്വറിയുമായി നിലയുറപ്പിച്ചപ്പോൾ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് ലീഡ്. സന്ദർശകരെ 234 റൺസിന് ഒതുക്കിയതിനുശേഷമായിരുന്നു കിവീസിെൻറ തിരിച്ചടി. രണ്ടാം ദിനം അവസാനിക്കുേമ്പാൾ നാലു വിക്കറ്റ് നഷ്ടത്തിൽ 451 എന്ന നിലയിലാണ് ന്യൂസിലൻഡ്.
ആറു വിക്കറ്റ് കൈയിലിരിക്കെ 217 റൺസ് ലീഡായി. സെഞ്ച്വറിയിൽ കണ്ണുനട്ടിരിക്കുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണും (93) നീൽ വാഗ്നറുമാണ് (1) ക്രീസിൽ. സ്കോർ: ബംഗ്ലാദേശ് 234/10, ന്യൂസിലൻഡ് 451-4.
കന്നി െസഞ്ച്വറി നേടിയ ജീത് റാവലിനും ഒമ്പതാം ടെസ്റ്റ് ശതകം പൂർത്തിയാക്കിയ ലതാമിനും പുറമെ റോസ് ടെയ്ലർ (4), ഹെൻറി നിക്കോൾസ് (53) എന്നിവരുടെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. നേരേത്ത, 234 റൺസെടുത്ത ബംഗ്ലാദേശിനായി സെഞ്ച്വറി നേടിയ ഒാപണർ തമീം ഇഖ്ബാൽ (126) മാത്രമാണ് പിടിച്ചുനിന്നത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ നീൽ വാഗ്നറും മൂന്നു വിക്കറ്റ് പിഴുത ടിം സൗത്തിയുമാണ് ബംഗ്ലാദേശിനെ ഒതുക്കിയത്.
