Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ടെസ്​റ്റിൽ 240...

രണ്ടാം ടെസ്​റ്റിൽ 240 റൺസ്​ ജയം; പരമ്പര ന്യൂസിലൻഡിന്​ 

text_fields
bookmark_border
രണ്ടാം ടെസ്​റ്റിൽ 240 റൺസ്​ ജയം; പരമ്പര ന്യൂസിലൻഡിന്​ 
cancel
ഹാമിൽടൺ: വിൻഡീസിനെതിരായ രണ്ടാം ടെസ്​റ്റിൽ ന്യൂസിലൻഡിന്​ പ്രതീക്ഷിച്ച വിജയം. 240 റൺസിനാണ്​ കരീബിയൻ പടയെ കിവികൾ തോൽപിച്ചത്​. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്​റ്റ്​ പരമ്പര ന്യൂസിലൻഡ്​ തൂത്തുവാരി. സ്​കോർ: 373, 291/8ഡി. വിൻഡീസ്​: 221, 203. രണ്ടാം ഇന്നിങ്​സിൽ സെഞ്ച്വറി നേടിയ റോസ്​ ടെയ്​ലറാണ്​ മത്സരത്തിലെ താരം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ്​ ഇന്നിങ്​സിനും 67 റൺസിനും ജയിച്ചിരുന്നു. 

രണ്ടിന്​ 30 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ്​ തുടർന്ന വിൻഡീസിന്​ വിജയലക്ഷ്യം 414 റൺസ്​ അകലെയായിരുന്നു. ക്രീസിലുണ്ടായിരുന്ന ക്യാപ്​റ്റൻ ക്രെയ്​ഗ്​ ബ്രാത്ത്​വെയ്​റ്റ്​ (20) മടങ്ങിയതിനു പിന്നാലെ ഒാരോരുത്തർ കൂടാരംകയറാൻ തുടങ്ങി. ഷെയ്​ ഹോപ്​​ 23 റൺസിനും സുനിൽ ആംബ്രിസ്​ അഞ്ചു റൺസിനും പുറത്തായി. അതിനിടക്ക്​ റോസ്​റ്റൺ ചെയ്​സ്​ (64), റെയ്​മൺ റീഫറിനെ കൂട്ടുപിടിച്ച് ​(29) ചെറുത്തുനിൽപിന്​ ശ്രമിച്ചെങ്കിലും നീൽ വാഗ്​നറും ടിം സൗത്തിയും ഇരുവരെയും മടക്കിയച്ചു.

വിക്കറ്റ്​ കീപ്പർ ഷെയ്​ ഡോവ്​റിച്ച്​(0) അക്കൗണ്ട്​ തുറക്കാനാവാതെ പുറത്തായി. 32 റൺസെടുത്ത ബൗളർ കീമർ റോച്ചും പുറത്തായതോടെ വിൻഡീസ്​ ചെറുത്തുനിൽപ്​ 203ന്​ അവസാനിച്ചു. ന്യൂസിലൻഡിനായി നീൽ വാഗ്​നർ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ, ടിം സൗത്തി, ട്രൻറ്​ ബോൾട്ട്​, മിച്ചൽ സാറ്റ്​നർ എന്നിവർ രണ്ടു വീതം വിക്കറ്റ്​ നേടി.
മൂന്ന്​ മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക്​ 20ന്​ തുടക്കമാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamilton2nd Testmalayalam newssports newsCricket NewsNew Zealand v West Indies
News Summary - New Zealand v West Indies, 2nd Test, Hamilton -Sports news
Next Story