വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലൻഡിന് ജയം
text_fieldsഹാഗ്ലിപാർക്ക് (ന്യൂസിലൻഡ്): വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലൻഡിന് ജയം. ഏഴു വിക്കറ്റുമായി െട്രൻഡ്ബോൾട്ട് നിറഞ്ഞുനിന്ന മത്സരത്തിൽ 204 റൺസിെൻറ കൂറ്റൻ ജയമാണ് കിവികൾ നേടിയത്. നേരത്തെ, ആദ്യ മത്സരത്തിലും ന്യൂസിലൻഡ് വിജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത കിവികൾ വിൻഡീസിനു മുന്നിൽ 326 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി.
ജോർജ് വോർക്കർ (58), റോസ് ടെയ്ലർ(57), ഹെൻറി നികളസ് (83), ടോഡ് ആസ്റ്റൽ (49) എന്നിവരുടെ പ്രകടനത്തിലാണ് കിവകൾ റൺമല ഉയർത്തിയത്. ബൗളിങ്ങിൽ ബോൾട്ട് കൊടുങ്കാറ്റായതോടെ കരീബിയൻ വീര്യം 121ന് അവസാനിച്ചു. ആഷ്ലി നൂർസെയാണ് (27) ടോപ്സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
