Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 9:25 AM GMT Updated On
date_range 10 Jan 2018 9:25 AM GMTപാകിസ്താനെതിരെ ന്യൂസിലൻഡിന് എട്ടു വിക്കറ്റ് ജയം
text_fieldsbookmark_border
നെൽസൺ (ന്യൂസിലൻഡ്): പാകിസ്താനെതിരായ രണ്ടാം മത്സരത്തിലും മഴയെത്തിയപ്പോൾ ഡെക്വർത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലൻഡിന് എട്ടു വിക്കറ്റ് ജയം. ആദ്യ മത്സരത്തിലും ഇൗ നിയമപ്രകാരം ന്യൂസിലൻഡ് 61 റൺസിന് വിജയിച്ചിരുന്നു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 246 റൺസെടുത്തു. ന്യൂസിലൻഡിെൻറ മറുപടി ബാറ്റിങ്ങിനിടെ മഴയെത്തിയതോടെ െഡക്വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 25 ഒാവറിൽ 150 ആക്കി നിശ്ചയിക്കുകയായിരുന്നു.
മാർട്ടിൻ ഗുപ്റ്റിലിെൻറയും (86) റോസ് ടെയ്ലറുടെയും(45) ബാറ്റിങ് പ്രകടനത്തിൽ ഏഴു പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം കുറിച്ചു. കോളിൻ മൺറോ (0), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ(19) എന്നിവരുടെ വിക്കറ്റുകളാണ് കിവികൾക്ക് നഷ്ടമായത്. പാകിസ്താനുവേണ്ടി മുഹമ്മദ് ഹഫീസും (60) ഷാദാബ് ഖാനും (52) ഹസൻ അലിയും (51) തിളങ്ങി. ഇതോടെ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആതിഥേയർ 2-0ത്തിന് മുന്നിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story